ആലുവാ പള്ളിയില്‍ അള്‍ത്താരയില്‍ വിമതവിഭാഗത്തിന്റെ തേര്‍വാഴ്ച്ച! മാര്‍പാപ്പയുടെ കല്‍പ്പന ഉള്‍പ്പെടുന്ന ഇടയലേഖനം വായിച്ച വൈദീകനെ ഒരുസംഘം ഗുണ്ടകള്‍ ആക്രമിച്ചു, എങ്കിലും ഇടവകക്കാർ ഗുണ്ടകളെ പുറത്താക്കി.പള്ളിക്ക് മുന്‍പില്‍ ഇടയലേഖനം കത്തിച്ചു.
ആലുവാ പള്ളിയില്‍ അള്‍ത്താരയില്‍ വിമതവിഭാഗത്തിന്റെ തേര്‍വാഴ്ച്ച! മാര്‍പാപ്പയുടെ കല്‍പ്പന ഉള്‍പ്പെടുന്ന ഇടയലേഖനം വായിച്ച വൈദീകനെ ഒരുസംഘം ഗുണ്ടകള്‍ ആക്രമിച്ചു, പള്ളിക്ക് മുന്‍പില്‍ ഇടയലേഖനം കത്തിച്ചു.
എറണാകുളം: ആലുവ പ്രസന്നപുരം പള്ളിയില്‍ വിമതവിഭാഗം കുര്‍ബാനയ്ക്കിടെ ഇരച്ചുകയറി സംഘര്‍ഷം സൃഷ്ടിച്ചു. അള്‍ത്താരയില്‍ കയറി വൈദികനെ മര്‍ദ്ദിക്കുകയും കുര്‍ബാന അലങ്കോലമാക്കുകയും ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സഭയിലെ വിമത സംഘത്തിന്റെ ഓണ്‍ലൈന്‍ യോഗം ഇന്നലെ മാര്‍പാപ്പയുടെ നിര്‍ദേശം ഉള്‍പ്പെടുന്ന ഇടയലേഖനം കത്തിച്ചു പ്രതിക്ഷേധിക്കുവാന്‍ വിശ്വാസികളെയും പുരോഹിതരെയും ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ നടന്ന യോഗത്തില്‍ എറണാകുളം-അങ്കമാലി രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ ജെനറല്‍ സെക്രട്ടറി പി.പി.ജെറാദ്, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, ബോബി മലയില്‍, ജോജോ ഇലഞ്ഞിക്കല്‍, ജോമോന്‍ തോട്ടാപിള്ളി, വിജിലന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇരിങ്ങാലക്കുട, തൃശൂര്‍ രൂപതകളിലെ കത്തീഡ്രലുകള്‍ക്ക് മുന്‍പില്‍ ഇടയലേഖനം കത്തിച്ചു പ്രതിക്ഷേധിക്കുവാനും വിമത യോഗം ആഹ്വാനം ചെയ്തിട്ടുണ്ട്.
ജൂലൈ ആദ്യവാരത്തില്‍ വിശുദ്ധ കുര്‍ബാനയെ സംബന്ധിച്ചുള്ള മാര്‍പാപ്പയുടെ തീരുമാനത്തിന് പുറകെ എറണാകുളം അങ്കമാലി അതിരൂപത കേന്ദ്രമായി ചെറിയൊരു വിഭാഗം പുരോഹിതരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ വലിയ കോലാഹലങ്ങളാണ് കേരള കത്തോലിക്ക സഭയില്‍ ഉണ്ടായത്. ചില പുരോഹിതര്‍ കുര്‍ബാന അര്‍പ്പിക്കേണ്ടിവന്നാല്‍ പൌരോഹിത്യം ഉപേക്ഷിക്കും എന്നുപോലും പ്രസ്താവിച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് ഇരിങ്ങാലക്കുട രൂപതയിലെ കുറച്ചു വൈദികര്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ മാര്‍പാപ്പയ്ക്ക് കേരള കത്തോലിക്ക സഭയില്‍ അധികാരമില്ലന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.
മുന്‍കാലങ്ങളില്‍ മാര്‍പാപ്പയുടെ ശിക്ഷാനടപടികള്‍ക്കെതിരെ വിമത വിഭാഗം നിരാഹാരം കിടന്നതും, എറണാകുളത്തെ പ്രമുഖ ധ്യാനഗുരുവിന്റെ നേതൃത്വത്തില്‍ കത്തോലിക്ക സഭാധികാരികള്‍ക്കു എതിരെ കലാപം നടത്താന്‍ ആഹ്വാനം ചെയ്തതും, കര്‍ദിനാളിന്റെ കോലം കത്തിച്ചതുമൊക്കെ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ലോകത്തെ നൂറ്റിമുപ്പത് കോടിയോളം വരുന്ന കത്തോലിക്കര്‍ ആത്മീയാധ്യക്ഷനായി കരുതുന്ന മാര്‍പാപ്പയുടെ നിര്‍ദേശം ഉള്‍പ്പെടുന്ന ഇടയലേഖനം ഇന്ന് കേരളത്തിലെ കത്തോലിക്ക പള്ളികളില്‍ വായിക്കും.
മാര്‍പാപ്പയുടെ അധികാരം നിഷേധിക്കുകയും കത്തോലിക്കര്‍ ഏറ്റവും പൂജ്യമായി കരുതുന്ന കുര്‍ബാന അലങ്കോലമാക്കുകയും ചെയ്തത് വലിയ ഗൌരവപൂര്‍വ്വം പരിഗണിക്കേണ്ട വിഷയമാണ്. കേരള കത്തോലിക്ക സഭയില്‍ പിളര്‍പ്പുണ്ടാക്കുവാന്‍ ചില തത്പ്പരകക്ഷികള്‍ ശ്രമിക്കുന്നു എന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു.