Thu. Apr 25th, 2024

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിൽ കൂട്ടരാജി

By admin Sep 6, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി ; യൂത്ത് കോൺഗ്രസിൽ നിന്നും നിരവധി നേതാക്കളും പ്രവർത്തകരും കേരള യൂത്ത് ഫ്രണ്ട് (എം) ലേക്ക് കടന്ന് വന്നു.പുതുതായി വന്നവർക്ക്    മെമ്പർഷിപ്പ് വിതരണം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു
കറുകച്ചാൽ, കൂത്രപള്ളി മേഖലയിൽ നിന്നും ദീർഘകാലമായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന  യുവജനനേതാക്കളാണ് യൂത്ത്ഫ്രണ്ട്  (എം) ൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്

കോട്ടയം ജില്ലയിലെ വിവിധ മേഖലകളിൽ യുഡിഎഫ് ഘടക കക്ഷികളിൽ നിന്നായി നിരവധി നേതാക്കന്മാരാണ് അടുത്ത കാലത്ത് കേരള കോൺഗ്രസ് (എം )ലേക്ക് അംഗത്വം സ്വീകരിച്ചത്.പ്രത്യേകിച്ച് കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും ജനപക്ഷത്തു നിന്നും വലിയ ഒഴുക്കാണ് കേരള കോൺഗ്രസ് (എം) ലേക്ക് ഉണ്ടായി കൊണ്ടിരിക്കുന്നത്.ഇത് തെല്ലൊന്നുമല്ല യുഡിഎഫിനെ ക്ഷീണിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോട്ടയം ജില്ലയിൽ മാത്രം ആയിരക്കണക്കിന് പേരാണ് കേരള കോൺഗ്രസ് എമ്മിൽ മെമ്പർഷിപ്പ് എടുത്തു കടന്നുവന്നത്. അതിനു തുടർച്ചയാണ് കാഞ്ഞിരപ്പള്ളിയിലെ പുതിയ മുന്നേറ്റം

കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസുകാരുടെ  കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് ഡിസിസി നേതൃത്വം യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രവർത്തക സമ്മേളനത്തിൽ  ശ്രീകാന്ത് എസ്‌ ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തു അംഗം ജയപ്രകാശ്, റെജി പോത്തൻ, ജിജോ ജോസഫ്, അനന്തു എസ്‌ കുമാർ, ടോണി ഊത്തപ്പാറ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post