Sun. Apr 28th, 2024

പോക്കറ്റടിച്ച പേഴ്‌സ്‌ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു : നടി രൂപ അറസ്റ്റില്‍

By admin Mar 14, 2022 #news
Keralanewz.com

കൊല്‍ക്കത്ത : അന്താരാഷ്‌ട്ര പുസ്‌തക മേളയ്ക്കിടെ പോക്കറ്റടിച്ചെന്ന് ആരോപിച്ച്‌ നടി രൂപ ദത്തയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ബംഗാളി സിനിമാ സീരിയല്‍ താരമാണ് രൂപ. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് രൂപ. ശനിയാഴ്‌ച വൈകീട്ടാണ് സംഭവം. പരിശോധനയില്‍ ഇവരുടെ ബാഗില്‍ നിന്ന് 75,000 രൂപയും നിരവധി പേഴ്‌സുകളും കണ്ടെടുത്തു.

ചവറ്റുകുട്ടയിലേക്ക് പേഴ്‌സ്‌ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് ഇവരെ ചോദ്യം ചെയ്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ബിദാന്‍ നഗര്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു

Facebook Comments Box

By admin

Related Post