Fri. Apr 26th, 2024

‘മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നു നിപ പകരില്ല, ഉറപ്പ്’

By admin Sep 8, 2021 #news
Keralanewz.com

കോഴിക്കോട് പന്ത്രണ്ടുകാരന്‍ നിപ ബാധിച്ചു മരിച്ചതോടെ വലിയ ആശങ്കയാണ് മേഖലയിലെ ജനങ്ങളിലുള്ളത്. റംബൂട്ടാനില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന ആരോഗ്യ വിദഗ്ധരുടെ പ്രാഥമിക നിഗമനം പുറത്തുവന്നതോടെ പഴങ്ങളെ ജനങ്ങള്‍ സംശയത്തോടെ നോക്കുന്ന സാഹചര്യവും ഉണ്ടായി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പഴക്കടകളില്‍ കച്ചവടം തീര്‍ത്തും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംശയദൂരീകരണം നടത്തുകയാണ്, ഈ ചെറു കുറിപ്പില്‍ ഡോ. കെ പി അരവിന്ദന്‍. മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ പകരില്ലെന്ന് ഉറപ്പിച്ചു പറയുന്നു, അദ്ദേഹം.

ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

കോഴിക്കോട്ട് മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ റംബൂട്ടാന്‍ ആരും വാങ്ങുന്നില്ലത്രെ. 
ഇത് തെറ്റിദ്ധാരണ മൂലമാണ്. മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ഫലങ്ങള്‍ തികച്ചും സുരക്ഷിതമാണ്. 
വവ്വാലുകള്‍  കടിച്ചിട്ട ഫലങ്ങളില്‍ നിന്ന് രോഗം പകരണമെങ്കില്‍ അതിന്റെ ഉമിനീര്‍ മുഴുവനായി ഉണങ്ങുന്നതിനു മുന്‍പ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം. ഉമിനീര്‍ ഉണങ്ങിക്കഴിഞ്ഞാല്‍ വൈറസ്സിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാര്‍ക്കറ്റില്‍ എത്തുന്ന ഫലങ്ങളില്‍ വൈറസ്സിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല.
മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ്പ പകരില്ല. ഉറപ്പ്

Facebook Comments Box

By admin

Related Post