Sat. Apr 20th, 2024

സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പോലീസ് സ്‌റ്റേഷനിലും;നികുതി വെട്ടിപ്പ് തടയാൻ സ്വർണ വ്യാപാരശാലകളിൽ പരിശോധന കടുപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സ്വർണ വ്യാപാരികൾ

By admin Sep 8, 2021 #news
Keralanewz.com

തിരുവനന്തപുരം: സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ സ്വർണ വ്യാപാരശാലകളിൽ പരിശോധന കടുപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സ്വർണ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാട് യുദ്ധപ്രഖ്യാപനമെന്ന് വ്യാപാരികൾ ആരോപിച്ചു.സ്വർണ വ്യാപാരികളെ സർക്കാർ ദ്രോഹിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ പറഞ്ഞു.

സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പോലീസ് സ്‌റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. പോലീസ് രാജ് ഈ മേഖലയിൽ നടപ്പിലാക്കാനുള്ള നീക്കമാണ് ഇതെന്ന് അസോസിയേഷൻ ആരോപിച്ചു.

കേരളത്തിൽ ഏഴായിരം സ്വർണവ്യാപാരികൾ മാത്രമാണ് നികുതി ഘടനയ്‌ക്ക് അകത്ത് വരുന്നത്. ഉദ്യോഗസ്ഥർക്ക് വ്യാപാരികളോട് ശത്രുതാ മനോഭാവമാണ്. .നികുതി പിരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ ഇൻസന്റീവ് നൽകണമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതിന് ആക്കം കൂട്ടുമെന്നും അസോസിയേഷൻ ആരോപിച്ചു.നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തിൽ മാറ്റം വരുത്തണമെന്നും അസോസിയേഷൻ കൂട്ടിചേർത്തു.

വിൽപന നികുതി ഇന്റലിജൻസ് ശക്തിപ്പെടുത്തുമെന്നും സ്വർണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്നും ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വലിയ സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജി.എസ്.ടി ഓഫീസിലും പൊലീസ് സ്‌റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി ആരാഞ്ഞിരുന്നു. തുടർന്നാണ് പ്രതിഷേധം ശക്തമായത്.

Facebook Comments Box

By admin

Related Post