കൊച്ചി മെട്രോയിൽ സ്കൂൾ അധ്യാപകർക്ക് ഇന്ന് സൗജന്യ യാത്ര

Spread the love
       
 
  
    

കൊച്ചി: കൊച്ചി മെട്രോയിൽ സ്കൂൾ അധ്യാപകർക്ക് ഇന്ന് സൗജന്യ യാത്ര. അധ്യാപക ദിനവും ഇന്നത്തെ ലോക സാക്ഷരതാ ദിനവും പ്രമാണിച്ചാണ് സൗജന്യ യാത്ര ഒരുക്കുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരോടുള്ള ആദരവായാണ് ഇത്.

സ്കൂൾ ഐഡി കാർഡുമായി എത്തിയാൽ അധ്യാപകർക്ക് മെട്രോ ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം. രാവിലെ മുതൽ രാത്രി വരെയുള്ള യാത്രകൾക്ക് ഇളവുണ്ടാകുമെന്ന് കെഎംആർഎൽ അറിയിച്ചു.

Facebook Comments Box

Spread the love