Kerala News

മണിമല എസ്.ഐ.യെ മർദിച്ചശേഷം ഒളിവിൽപോയ പ്രതികൾ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരായി

Keralanewz.com

മണിമല എസ്.ഐ.യെ മർദിച്ചശേഷം ഒളിവിൽപോയ പ്രതികൾ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരായി. മുക്കട ചാരുവേലി കുളഞ്ഞിെക്കാമ്പിൽ പ്രിൻസ് (42), പ്രിറ്റി (40) എന്നിവരാണ് വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരായത്. ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടായിരുന്നു മണിമല എസ്.ഐ. ബോബി വർഗീസിന്‌ മർദനമേറ്റത്. കുടുബകലഹവും അസഭ്യവർഷവും രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ എസ്.ഐ. സംഘർഷാവസ്ഥ നടന്ന സ്ഥലത്തുനിന്ന്‌ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കവെ എസ്.ഐ.യെ മർദിച്ചശേഷം ഇവർ ഒളിവിൽ പോകുകയായിരുന്നു. പരിക്കേറ്റ എസ്.ഐ. കാഞ്ഞിരപ്പള്ളി താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതികൾക്കുവേണ്ടി അന്വേഷണം നടക്കുമ്പോഴാണ് ഇവർ കോടതിയിൽ ഹാജരായത്.

Facebook Comments Box