Movies

പിറന്നാള്‍ ദിനത്തില്‍ അമ്മ മഞ്ജുവിന് മീനാക്ഷി പിറന്നാള്‍ ആശംസ നേര്‍ന്നോ?

Keralanewz.com

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് കാവ്യാ മാധവന്‍ അറിയപ്പെടുന്നത്. ദിലീപുമായിട്ടുള്ള വിവാഹ മോചനത്തിന് പിന്നാലെ മഞ്ജു സിനിമയില്‍ പിടിച്ച് നിന്ന് ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതോടെയാണ് മഞ്ജുവിനെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയത്

ദിലീപുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് മഞ്ജു ഇരയായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് എല്ലാം മഞ്ജു കരകയറി, സിനിമയില്‍ സജീവമായി. രണ്ടാം വരവില്‍ നിരവധി ഹിറ്റുകളും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജു.

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിന് ഇന്ന് പിറന്നാളാണ്. നാല്പത്തി മൂന്നാം പിറന്നാളാണ് മഞ്ജു ആഘോഷിക്കുന്നത്. ആരാധകരും താരങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് മഞ്ജുവിന് ആശംസ നേര്‍ന്ന് എത്തിയത്. ഉറ്റ സുഹൃക്കുക്കളായ സംയുക്ത, ഗീതു മോഹന്‍ദാസ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവരും രമേഷ് പിഷാരടി, അനുശ്രീ താരങ്ങളും താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു

എന്നാല്‍ മകള്‍ മീനാക്ഷി മഞ്ജുവിന് പിറന്നാള്‍ ആശംസ നേര്‍ന്നോ എന്നാണ് സോഷ്യല്‍ മീഡിയ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ മീനാക്ഷി മഞ്ജുവിന് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല.

ദിലീപിന് ഒപ്പമുള്ള ഓണ ആഘോഷ ചിത്രങ്ങളാണ് മീനാക്ഷി അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത ചിത്രം. മറ്റൊരു രസകരമായ കാര്യം എന്താണെന്നാള്‍ മീനാക്ഷിയുടെ പിറന്നാളിന് മഞ്ജുവും ആശംസ നല്‍കിയിരുന്നില്ല. കുറച്ച് നാള്‍ മുന്‍പായിരുന്നു മീനാക്ഷിയുടെ പിറന്നാള്‍.

എന്നാല്‍ മകള്‍ക്ക്, മഞ്ജു പിറന്നാള്‍ ആശംസ അറിയിച്ചിരുന്നില്ല. ആശംസ അറിയിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ഒന്നും തന്നെ മഞ്ജു പങ്കുവച്ചിരുന്നില്ല. ഇതോടെ അമ്മയും മകളും വഴക്കാണോ എന്നാണ് സോഷ്യല്‍ മീഡിയ സംശയിക്കുന്നത്.

Facebook Comments Box