Thu. May 2nd, 2024

ഞായറാഴ്ചകളിലെ കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു

By admin Sep 11, 2021 #news
Keralanewz.com

ഞായറാഴ്ചകളിലെ കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു. രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെയാകും ഇനി മുതല്‍ ഞായറാഴ്ചകളില്‍ മെട്രോ സര്‍വീസ് നടത്തുകയെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു.

ട്രെയിന്‍ സര്‍വീസ് പതിനഞ്ച് മിനിറ്റിന്‍റെ ഇടവേളകളിലാകും നടത്തുകയെന്നും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു

ഈ തീരുമാനം പുതുക്കിയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ചാണ് . ശനിയാഴ്ചകളിലെ സമയക്രമം കഴിഞ്ഞ മാസം പുനഃക്രമീകരിച്ചിരുന്നു. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പുതുക്കിയ സമയക്രമം

Facebook Comments Box

By admin

Related Post