Fri. Mar 29th, 2024

മദ്യലഹരിയിൽ കോൺഗ്രസിന്റെയും കേരള കോൺഗ്രസ് (എം) ൻ്റെയും പതാകകൾ നശിപ്പിച്ച് സംഘർഷം ഉണ്ടാക്കുവാൻ പരിശ്രമിച്ച പാലാക്കാരൻ എന്ന പേരിലറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

By admin Sep 13, 2021 #news
Keralanewz.com

പാലാ; മദ്യ ലഹരിയിൽ ആറാടിയപ്പോൾ മനസ്സിലെ കുബുദ്ധിയിൽ ഉയർന്നത് സംഘർഷം ഉണ്ടാക്കാവാനുള്ള ചിന്ത. കയ്യോടെ  കണ്ട് പിടിച്ചത് കൊണ്ട്  പാലാ മറ്റൊരു വിവാദത്തിൽ നിന്നും ഒഴിവായി കഴിഞ്ഞ ദിവസം അർദ്ധരാത്രിയോട് അനുബന്ധിച്ച് ആയിരുന്നു  മേൽപ്പറഞ്ഞ ഗൂഢാലോചന അരങ്ങേറിയത്

പാലാ കുരിശുപള്ളിയ്ക്ക് സമീപമുള്ള കോൺഗ്രസ്, കേരള കോൺഗ്രസ് (എം) എന്നീ പാർട്ടികളുടെ കൊടി മരത്തിലെ പതാകകൾ പാലാ ഭരണങ്ങാനം സ്വദേശിയായ മനോജ് മാത്യു പാലാക്കാരൻ എന്നറിയപ്പെടുന്ന ആൾ ഇരുട്ടിൻറെ മറവിൽ നശിപ്പിച്ച ശേഷം അതിൽ വിസർജ്യം നിക്ഷേപിക്കുകയായിരുന്നു കോൺഗ്രസ് കേരള കോൺഗ്രസ് ( എം) ലഹള ഉണ്ടാക്കുകയായിരുന്നു ഉദ്ദേശം

ഇത് കണ്ടുനിന്ന ഏതോ വ്യാപാരിയാണ്  കേരള കോൺഗ്രസ് (എം) നേതാക്കളെ വിവരമറിയിച്ചത് അവരെത്തിയപ്പോൾ  ഇയാൾ ഓടിരക്ഷപ്പെടാൻ പരിശ്രമിക്കുകയും ചെയ്തു പക്ഷേ  അത് വിജയിച്ചില്ല. അവരിൽ ചിലരുടെ കൈ കരുത്ത്   അനുഭവിച്ചപ്പോൾ ഇയാൾ  പിന്നെ കരച്ചിലോട് കരച്ചിൽ ആയി തുടർന്ന് പാലാ പോലീസ് എത്തുകയും ഇയാളുടെ പേരിൽ മനപൂർവ്വം സംഘർഷം സൃഷ്ടിക്കുവാൻ പരിശ്രമിച്ചു എന്ന പേരിൽ കേസ് ചാർജ് ചെയ്യുകയും ചെയ്തു

തൻറെ വീട്ടിൽ മകൾ മാത്രമേ ഉള്ളൂ, തനിക്ക് ഉടനെ പോകണം എന്ന് പറഞ്ഞു ഇയാൾ പോലീസ് സ്റ്റേഷനിൽ കരഞ്ഞ് നിലവിളിച്ചതിനെ തുടർന്ന് വീട്ടിൽ നിന്നും ആളെ വരുത്തി അവരുടെ കൂടെ സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞയയ്ക്കുകയാണ്  ഉണ്ടായത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി കാപ്പന് വേണ്ടി സോഷ്യൽ മീഡിയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളാണ് ഇയാൾ എന്ന് പറയപ്പെടുന്നു. മുൻ കേരള കോൺഗ്രസ് പ്രവർത്തകനും ആണ്. എന്തായാലും തക്കസമയത്ത് ഇയാളുടെ പ്രവർത്തി കണ്ടതുകൊണ്ട് പാലായിൽ മറ്റൊരു സംഘർഷത്തിന് ഇട വന്നില്ല. അതിൻറെ ആശ്വാസത്തിലാണ് പോലീസും നാട്ടുകാരും.

Facebook Comments Box

By admin

Related Post