Thu. Apr 25th, 2024

ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാരഥി’ക്കും വ്യാജന്‍; ലക്ഷ്യം പണം തട്ടല്‍; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത ​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ മോട്ടോർ വാഹന വകുപ്പിന്റെ നിര്‍ദേശം

By admin Sep 13, 2021 #news
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാ​ര​ഥി പ​രി​വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​’​നും വ്യാ​ജ​ന്മാ​ര്‍. അ​പേ​ക്ഷ​​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ പ​ണം ത​ട്ടു​ക​യാ​ണ്​ ല​ക്ഷ്യം. ഓണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക്​ ഗൂ​ഗി​ളി​ല്‍ ‘സാ​ര​ഥി’ സെ​ര്‍​ച്ച്‌​ ചെ​യ്യു​ന്ന​വ​രാ​ണ്​ വ്യാ​ജ​ന്മാ​രു​ടെ വ​ല​യി​ല്‍ വീ​ഴു​ക. ഓ​ണ്‍​ലൈ​നില്‍ അ​പേ​ക്ഷയും ഫീ​സും അ​ട​ക്കു​ന്ന രീ​തി​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. യ​ഥാ​ര്‍​ഥ പോ​ര്‍​ട്ട​ല്‍ ആ​ണെ​ന്ന മ​ട്ടി​ല്‍ ഇ​ത്ത​രം സൈ​റ്റു​ക​ളി​ലൂ​ടെ അ​പേ​ക്ഷ​ഫീ​സാ​യി ന​ല്‍​കു​ന്ന പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്.

യാ​ഥാ​ര്‍​ഥ​ പോ​ര്‍​ട്ട​ലി​നെ വെ​ല്ലും വി​ധ​മാ​ണ്​ വ്യാ​ജനി​ലെ ക്ര​മീ​ക​ര​ണ​വും ‘സേ​വ​ന’ വി​ന്യാ​സ​വും. വി​വ​ര​ങ്ങ​ളെ​ല്ലാം ​ന​ല്‍​കി​യ ശേ​ഷം ബി​ല്ലി​ങ്​ ഓ​പ്​​ഷ​ന്‍ ക​ഴി​ഞ്ഞ​ശേ​ഷ​മേ ത​ട്ടി​പ്പ്​ ന​ട​ന്ന കാ​ര്യം മ​ന​സ്സി​ലാ​വൂ. ഈ സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച്‌​ ധാ​ര​ണ​യി​ല്ലാ​ത്ത​വ​രാ​ക​ട്ടെ വ്യാ​ജ സൈ​റ്റി​ല്‍ പ​ണ​വു​മ​ട​ച്ച്‌​ ലൈ​സ​ന്‍​സ്​ പു​തു​ക്കി കി​ട്ടാനാ​യി കാ​ത്തി​രി​ക്കു​ന്ന​താ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലൈ​സ​ന്‍​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​. ചി​ല ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ളാ​ണ്​ പ​രാ​തി നല്‍കിയ​ത്. ലൈ​സ​ന്‍​സ്​ പു​തു​ക്ക​ല​ട​ക്കം വി​വ​ര​ങ്ങ​ള്‍ ഈ- ​പോ​ര്‍​ട്ട​ലു​ക​ളി​ല്‍ കാ​ണുന്ന​ത്​ മൂ​ലം തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ്​ ഏ​റെ​യും

വാ​ഹ​ന്‍, സാ​ര​ഥി പോ​ര്‍​ട്ട​ലു​ക​ള്‍ ഏ​കീ​കൃ​ത ഓണ്‍​ലൈ​ന്‍ സം​വി​ധാ​ന​മാ​യ​തി​നാ​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ വ്യാ​ജ​ന്മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​രം വെ​ബ്​​സൈ​റ്റു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന്​ പ​രി​മി​തി​ക​ളു​ള്ള​തി​നാ​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ മോട്ടോർ വാ​ഹ​ന വ​കു​പ്പ്​ നി​ര്‍​ദേ​ശി​ക്കു​ന്നു. സ്വന്തം നി​ല​ക്ക് അ​പേ​ക്ഷ ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക്‌ അ​ക്ഷ​യ, ഇ- ​സേ​വ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മാ​ത്ര​മ​ല്ല, മോട്ടോർ വാ​ഹ​ന വ​കു​പ്പിന്റെ പോ​ര്‍​ട്ട​ലി​ല്‍ ‘സി​റ്റി​സ​ണ്‍ കോ​ര്‍​ണ​ര്‍’, ‘ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വി​സ​സ്​’ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ ലി​ങ്ക്​ ല​ഭി​ക്കും. വാ​ഹ​ന്‍, സാ​ര​ഥി പോ​ര്‍​ട്ട​ലു​ക​ളു​ടെ ലി​ങ്കും ഉണ്ട്.

Facebook Comments Box

By admin

Related Post