പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിടിച്ചു നിർത്തി ബലം പ്രയോഗിച്ച് മുഖത്ത് കേക്ക് തേച്ച അധ്യാപകനെതിരെ പോക്‌സോ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിടിച്ചു നിർത്തി ബലം പ്രയോഗിച്ച് മുഖത്ത് കേക്ക് തേച്ച അധ്യാപകനെതിരെ പോക്‌സോ കേസ്. ഉത്തര്‍പ്രദേശിലാണ് സംഭവം. 57കാരനായ അദ്ധ്യാപകന്‍ അലോക് സക്‌സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് തേച്ചുവെന്നാണ് പരാതി.
അദ്ധ്യാപക ദിനം ആഘോഷിച്ചുകൊണ്ടിരിക്കെ യു.പിയിലെ രാംപൂരിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തെ തുടർന്ന് അദ്ധ്യാപകനെ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച് നിർബന്ധിച്ച് കേക്ക് മുഖത്ത് പുരട്ടുമ്പോൾ നിന്നെ ആര് രക്ഷിക്കും ആരെങ്കിലും വരുമോ എന്ന് വിഡിയോയിൽ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു