ശനിയാഴ്ചകളില്‍ എല്ലാ ജീവനക്കാരും ഹാജരാകണം; സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.വരുന്ന ശനിയാഴ്ച മുതല്‍ ഉത്തരവ് ബാധകമായിരിക്കും. മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ചകളില്‍ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇപ്പോള്‍ വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനിച്ചത്.
സെക്രട്ടേറിയേറ്റ് അടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പതിനാറുമുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കിയും സര്‍ക്കാര്‍ ഉത്തരവിറക്കി
Facebook Comments Box