Sat. Apr 27th, 2024

ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

By admin Sep 14, 2021 #news
Keralanewz.com

ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന്  കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച്  സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ  കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉത്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന തലത്തിൽ നടന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിഅധ്യക്ഷത വഹിച്ചു. 

ധനകാര്യ കയർ വകുപ്പ് മന്ത്രിശ്രീ കെ.എ ൻ ബാലഗോപാൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് ഈരാറ്റുപേട്ട ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ  പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  ശിലാഫലകം അനാച്ഛാദനം ചെയ്തു.പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം സ്വാഗതം പറഞ്ഞു.ഈരാറ്റുപേട്ട മുനിസിപാലിറ്റി വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റിസ് വാനസവാദ്,  ശ്രീ ശ്രീജിത്ത് k ബിൽഡിംഗ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു ഈരാറ്റുപേട്ട ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംലബീവി cm പദ്ധതി വിശദീകരണം നൽകി   പി.റ്റി എ പ്രസിഡൻറ് റഫിഖ് അമ്പഴത്തിനാൽ         മുനിസിപ്പാലിറ്റി കൗൺസിലർമാരായ കെ.പി സിയാദ്,  അനസ് പാറയിൽ, ഫാത്തിമ മാഹിൻ ,  ലീന ജെയിംസ്  സുഹാനാ ജിയാസ് ,  എം.എച്ച് ഷെനീർ     കെഎം ബഷീർ                    നൗഫൽഖാൻ  അഡ്വ: ജെയിംസ് വലിയവീട്ടിൽ, പ്രിൻസിപ്പാൾ തുഷാര നൈനാൻ          സംസാരിച്ചു,  സ്റ്റാഫ് പ്രതിനിധി ശ്രീ അഗസ്റ്റിൻ സേവ്യർ നന്ദി പറഞ്ഞു

Facebook Comments Box

By admin

Related Post