Kerala News

ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

Keralanewz.com

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ എത്രയും വേഗം കീഴടങ്ങണമെന്നു കോടതി നിര്‍ദേശിച്ചു.

തനിക്കെതിരെ ആരോപിക്കപ്പെട്ട വഞ്ചനാകുറ്റം മനപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നുള്ള സെസിയുടെ വാദം കോടതി തള്ളി. താന്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നുമാണ് സെസിയുടെ  ഹര്‍ജിയില്‍ പറയുന്നത്. സുഹൃത്തൃക്കളുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അസോസിയേഷന്‍ അംഗമില്ലാതിരുന്നിട്ടും തന്നെ പത്രിക സ്വീകരിച്ചു. ജാമ്യം ലഭിയ്ക്കാവുന്ന വകുപ്പുകള്‍ പ്രകാരമെടുത്ത കേസിലെ വകുപ്പുകള്‍ പിന്നീട് മാറ്റുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

സെസ്സി സേവ്യര്‍ കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് .വ്യാജരേഖകള്‍ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ വന്ന ലെറ്ററില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കേസെടുത്തത്. ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തത്

Facebook Comments Box