Kerala News

കാനം രാജേന്ദ്രനോട് പരാതിയില്ലെന്ന് ജോസ് കെ മാണി ; മുന്നണിയെ ശക്തിപ്പെടുത്തും

Keralanewz.com

കോട്ടയം: സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പരാതിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനാണ് ഘടകക്ഷികളുള്ളത്.

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഉത്തരാവാദിത്തവും അതുതന്നെയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കൂട്ടിയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയില്‍ പരാതിയില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ കാനം രാജേന്ദ്രന്‍ താന്‍ എന്നും ബഹുമാനിക്കുന്ന നേതാവാണ്. തങ്ങൾക്ക് അവരുടെ റിപ്പോർട്ടിൽ യാതൊരു പരാതിയുമില്ല

പാലാ ബിഷപ്പിന്‍റെ നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട പരാമര്‍ശം ചര്‍ച്ചയാക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി

Facebook Comments Box