Sun. Apr 28th, 2024

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഞായറാഴ്ച കാലടി പാലം അടച്ചിടും

By admin Sep 17, 2021 #news
Keralanewz.com

കാലടി പാലത്തിലെ ടാറിങ് അറ്റകുറ്റപണികൾ കാലാവസ്ഥ അനുകൂലമായാൽ  ഞായർ നടത്തുമെന്ന് പി.ഡബ്ല്യു.ഡി പാലങ്ങൾ ഉപവിഭാഗംഅസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ.  

പാലത്തിലൂടെയുള്ള വാഹന ഗതാഗതം രാവിലെ 8.00 മണി മുതൽ ഉച്ചക്ക് ശേഷം 2.00 മണി വരെ തടസ്സപ്പെടുന്നതാണെന്ന് അറിയിപ്പിൽ പറയുന്നു.
കാലടിയിൽ നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാലടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു മലയാറ്റൂർ – കോടനാട് പാലം വഴി വല്ലം ജംഗ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്..
പെരുമ്പാവൂർ നിന്നും കാലടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വല്ലം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു മലയാറ്റൂർ – കോടനാട് പാലം വഴി കാലടി ജംഗ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.

കാലടിപ്പാലത്തിലെ അപകടക്കുഴികള്‍ അടക്കാൻ കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥർ രംംഗത്തെത്തിയിരുന്നു. കുഴികളില്‍ വീണ് ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍ പെടുന്നത്  പതിവായതോടെയാണ് പൊലീസ് മുന്നിട്ടിറങ്ങിയത്. പാലത്തിലെ കുഴിയടക്കാന്‍ പരാതി നല്‍കിയിട്ടും ഫണ്ട് അനുവദിച്ചിട്ടും അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. 

കാലടിപ്പാലത്തിലെ അപകടക്കുഴികള്‍ ജനങ്ങള്‍ക്കൊപ്പം   പൊലീസിനെയും കഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോളാണ് പൊലീസ് കുഴിയടയ്ക്കാന്‍ നേരിട്ട് കളത്തിലിറങ്ങിയത്. കാലടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബു പാലത്തിലെ വന്‍ കുഴികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചു. പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായി. കുഴികള്‍ മൂലം കാലടിയില്‍ വന്‍ ഗതാഗതക്കുരുക്കുമാണ്. ഒരു കിലോമീറ്റര്‍ റോഡിലെ കുരുക്കഴിക്കാന്‍ മൂന്നുപൊലീസുകാരെങ്കിലും വേണ്ട സ്ഥിതിയാണ്. കുഴികളില്‍ വീണ് ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍ പെടുന്നതും ഇവരെ പൊലീസ് എത്തി ആശുപത്രിയിലാക്കുന്നതും പതിവാണ്. അപകടങ്ങളും ഗതാഗതക്കുരുക്കും കൂടിയതോടെയാണ് പൊലീസിന് ഗത്യന്തരമില്ലാതെ കുഴിയടയ്ക്കേണ്ടി വന്നത്. 
58 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാലമാണിത്. 1963 മേ​യ് 16ന് ​അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന പി.​പി. ഉ​മ്മ​ർ​കോ​യ​യാ​ണ് പാ​ലം പൊ​തു​ജ​ന​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. ആ​റു​വ​ർ​ഷം മു​മ്പ് സ​മാ​ന്ത​ര പാ​ല​വും അ​നു​ബ​ന്ധ റോ​ഡും നി​ർ​മി​ക്കാ​ൻ 42 കോ​ടി രൂ​പ അ​ന്ന​ത്തെ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​പോ​ലും ഇ​തു​വ​രെ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

നി​ല​വി​ലെ പാ​ല​ത്തി​ന്​ സ​മാ​ന്ത​ര​മാ​യി നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ​യും ഇ​ട​പെ​ട​ലും ത​ർ​ക്ക​വും​മൂ​ലം നി​ർ​മാ​ണം ഇ​പ്പോ​ഴും ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ്. ഇ​തി​നി​ടെ പാ​ലം ഗ​തി​മാ​റ്റി പ​ണി​യാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ത​ട​സ്സ​മാ​കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പാ​ല​ത്തി​നും അ​േ​പ്രാ​ച് റോ​ഡി​നു​മു​ള്ള അ​ലൈ​ൻ​മെൻറു​ക​ൾ​പോ​ലും ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​രെ സാ​ധി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ആ​റു​​വ​ർ​ഷം മു​മ്പ് കാ​ല​ടി​യി​ൽ​നി​ന്നും​ താ​ന്നി​പ്പു​ഴ​യി​ൽ​നി​ന്നു​മു​ള്ള റോ​ഡും പാ​ല​വു​മാ​യി ചേ​രു​ന്ന ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും പാ​ല​ത്തിെൻറ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞ് പെ​രി​യാ​റി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തി​രു​ന്നു.

പു​ഴ കാ​ണാ​വു​ന്ന രീ​തി​യി​ലു​ള്ള ഗ​ർ​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് 16 ദി​വ​സം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഇ​തി​ന​ു​ശേ​ഷം നി​ര​വ​ധി ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ പാ​ല​ത്തി​ൽ ചെ​ല​വ​ഴി​െ​ച്ച​ങ്കി​ലും ഇ​പ്പോ​ഴും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ല വ​ലി​യ ഗ​താ​ഗ​ത​ത​ട​സ്സ​മാ​ണ് എം.​സി റോ​ഡി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കാ​ല​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും മ​റ്റും വി​ളി​ച്ചു​ചോ​ദി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ പാ​ല​ത്തി​ന് ഇ​രു​വ​ശ​വും ഉ​ണ്ടാ​ക്കി​യ ദ്വാ​ര​ങ്ങ​ൾ​ക്കു​മു​ക​ളി​ൽ മ​ണ്ണ​ടി​ഞ്ഞ്​ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ന​ല്ല മ​ഴ​പെ​യ്യു​ന്ന സ​മ​യ​ത്താ​ണ് കു​ഴി​ക​ൾ അ​ട​ക്കാ​ൻ ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തു​ന്ന​ത്. ഇ​ത്​ അ​ഴി​മ​തി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​താ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി പ​റ​യു​ന്നു.

കോ​ട്ട​യ​ത്തേ​ക്കു​ള്ള​ ഈ ​പ്ര​ധാ​ന പാ​ത​യി​ലൂ​ടെ​യാ​ണ്​ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി, ശൃം​ഗേ​രി​മ​ഠം, അ​ദി​ശ​ങ്ക​ര കീ​ർ​ത്തി​സ്തം​ഭം, ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ മ​ഹാ​ഗ​ണി​ത്തോ​ട്ടം, കോ​ട​നാ​ട് ആ​ന​വ​ള​ർ​ത്ത​ൽ കേ​ന്ദ്രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ദി​നേ​ന സ​ഞ്ച​രി​ക്കു​ന്ന​ത്. വാ​ഹ​ന​ക്കു​രു​ക്ക് പെ​രൂ​മ്പാ​വൂ​ർ മു​ത​ൽ അ​ങ്ക​മാ​ലി​വ​രെ കി​ലോ​മീ​റ്റ​റു​ക​ൾ നീ​ളു​ന്ന​ത് ശ​ബ​ര​മി​ല തീ​ർ​ഥാ​ട​ക​ർ, വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​ർ, ദീ​ർ​ഘ​ദൂ​ര ബ​സ് യാ​ത്ര​ക്കാ​ർ എ​ന്നി​വ​രെ ഏ​റെ വ​ല​ക്കു​ന്നു. എം.​പി, എം.​എ​ൽ.​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന്​ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

2018ലെ ​പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് പാ​ല​ത്തി​നെ താ​ങ്ങി​നി​ർ​ത്തു​ന്ന കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ​ക്ക് വ​ലി​യ വി​ള്ള​ലു​ക​ൾ സം​ഭ​വി​ച്ച​താ​ണ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. 

Facebook Comments Box

By admin

Related Post