ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണം മന:പൂര്‍വം തടയാതിരുന്നതാണെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, കാരണവും പറഞ്ഞു
ന്യൂഡല്‍ഹി : പഹല്‍ഗാമില്‍ നിരപരാധികളായ 26 പുരുഷന്മാരെ കൂട്ടക്കുരുതി ചെയ്ത ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനോട് ഇന്ത്യ പ്രതികാരം തീര്‍ത്തതോട് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇന്ത്യയെ ആക്രമിക്കാന്‍ നൂറുകണക്കിന് ഡ്രോണുകള്‍ അയച്ച പാക്കിസ്ഥാന്റെ നീക്കമെല്ലാം ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. പാക്കിസ്ഥാന് കടുത്ത തിരിച്ചടിയും ഇന്ത്യ നല്‍കിയിരുന്നു. പിന്നാലെ വിചിത്രമായൊരു വാദവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി രംഗത്തെത്തി.
ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണത്തെ മന:പൂര്‍വം തടയാതിരുന്നതാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറയുന്നു. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ ഡ്രോണുകള്‍ തടയാതിരിക്കാന്‍ പാകിസ്ഥാന്‍ മന:പൂര്‍വം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറയുന്നു.