Films

ആന്തോളജി ചിത്രം “ചെരാതുകള്‍” ജൂണ്‍ 17ന്; പ്രേക്ഷക ശ്രദ്ധനേടി ട്രെയിലര്‍

Keralanewz.com

ആറു കഥകള്‍ ചേര്‍ന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ ജൂണ്‍ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖര്‍ ചേര്‍ന്ന് പുറത്തുവിട്ടു. മാമ്ബ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്ബ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത്‌ ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

Facebook Comments Box