ബി.ജെ.പി നേതാക്കളുടെ ശബ്​ദസന്ദേശം പുറത്തായി

Spread the love
       
 
  
    

അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​നി​യും സി​നി​മ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ആ​യി​ഷ സു​ല്‍​ത്താ​ന​യെ രാ​ജ്യ​ദ്രോ​ഹ കേ​സി​ല്‍ കു​ടു​ക്കി​യ​തി​ന് പി​ന്നി​ല്‍ ബി.​ജെ.​പി ഗൂ​ഢാ​ലോ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച്‌ ല​ക്ഷ​ദ്വീ​പ് ബി.​ജെ.​പി വൈ​സ് പ്ര​സി​ഡ​ന്‍​റ് കെ.​പി. മു​ത്തു​ക്കോ​യ​യും ദ്വീ​പി​െന്‍റ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍​റ് എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യും ത​മ്മി​ല്‍ ന​ട​ത്തി​യ സം​ഭാ​ഷ​ണം പു​റ​ത്താ​യി.

ആ​യി​ഷ​യുടെ പ​രാ​മ​ര്‍​ശം ന​മു​ക്ക് ദൈ​വം ത​ന്ന അ​വ​സ​ര​മാ​ണെ​ന്നും അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ത്തു​ക്കോ​യ ഇ​തി​ല്‍ പ​റ​യു​ന്നു. ല​ക്ഷ​ദ്വീ​പ് സം​സ്കാ​ര​വു​മാ​യി ഒ​രു​ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളാ​ണ് അ​വ​ര്‍. അ​തു​കൊ​ണ്ട് ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ത്തു​ക്കോ​യ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു. വി​ഷ​യം വേ​ണ്ട​വി​ധ​ത്തി​ല്‍ എ​ടു​ക്ക​ണ​മെ​ന്നും ന​ല്ല വാ​ര്‍​ത്ത​പ്രാ​ധാ​ന്യം കി​ട്ടു​മെ​ന്നു​മാ​യി​രു​ന്നു അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ മ​റു​പ​ടി. ഇ​തി​നുേ​ശ​ഷ​മാ​ണ് ല​ക്ഷ​ദ്വീ​പ് ബി.​ജെ.​പി പ്ര​സി​ഡ​ന്‍​റ് സി. ​അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ ഹാ​ജി​യു​ടെ പ​രാ​തി​യി​ല്‍ ക​വ​ര​ത്തി പൊ​ലീ​സ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്.

Facebook Comments Box

Spread the love