Kerala News

ഓണം ബംപര്‍ മരടിലെ ഓട്ടോ ഡ്രൈവര്‍ ജയപാലന്

Keralanewz.com

ഒരു പകല്‍ നീണ്ടുനിന്ന ആശയക്കുഴപ്പത്തിനും ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ 12 കോടിയുടെ ബംപര്‍ സമ്മാനം ലഭിച്ച ഭാഗ്യവാനെ കണ്ടെത്തി. എറണാകുളം മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജയപാലനാണ് ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചത്. നേരത്തെ, ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ പനമരം സ്വദേശി സൈതലവി സമ്മാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, നാട്ടില്‍ ടിക്കറ്റെടുത്ത സുഹൃത്ത് അറിയിച്ച പ്രകാരമാണ് ഒന്നാം സമ്മാനം അവകാശപ്പെട്ടതെന്ന് സൈതലവി പിന്നീട് പറഞ്ഞു.

നാട്ടിലെ സുഹൃത്ത് വഴിയാണ് ടിക്കറ്റെടുത്തതെന്നും ഗൂഗിള്‍ പേ വഴി പണം നല്‍കിയെന്നുമായിരുന്നു സൈതലവി പറഞ്ഞിരുന്നത്. എന്നാല്‍, ടിക്കറ്റെടുത്ത് നല്‍കിയ സുഹൃത്ത് അപ്പോഴും കാണാമറയത്തായിരുന്നു. ഇതിനിടെ വാര്‍ത്ത വീട്ടുകാരും അറിഞ്ഞു. രാവിലെ വിളിച്ച്‌ ലോട്ടറി അടിച്ചത് നമുക്കാണെന്നും ജോലി തിരക്ക് കഴിഞ്ഞ് പിന്നെ വിളിക്കാമെന്നും മാത്രമാണ് സൈതലവി വീട്ടുകാരോട് പറഞ്ഞത്. ആ വാക്ക് കേട്ട് കുടുംബവും വലിയ പ്രതീക്ഷയിലായിരുന്നു.

കൊല്ലം കോട്ടമുക്ക് ഏജന്‍സിയിലൂടെയാണ് ബംപറടിച്ച ടിക്കറ്റ് വിറ്റിരുന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അതേസമയം, സൈതലവിക്ക് സുഹൃത്ത് ടിക്കറ്റെടുത്ത് കൊടുത്ത സ്ഥലത്തെപ്പറ്റി അവ്യക്തത തുടര്‍ന്നു. ഇതിനിടെ, സുഹൃത്ത് ടിക്കറ്റുമായി വീട്ടിലേക്ക് വരുന്നുണ്ടെന്നും അഭ്യൂഹങ്ങള്‍ പടരുന്നു.

Facebook Comments Box