Kerala News

‘ഇതാണ് മലപ്പുറത്തെ താലിബാനിസം’; പിണറായിക്ക് എന്തുകൊണ്ട് നിലപാടില്ലെന്ന് കെ സുരേന്ദ്രന്‍

Keralanewz.com

കോണ്‍ഗ്രസ്, സി പി എം, മുസ്ലിംലീ ഗ് രാഷ്ട്രീയപാര്‍ട്ടികളുടെ താലിബാന്‍ മനസാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കാനാവാത്തതിന് കാരണമെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക ചരിത്രത്തില്‍ ഒരിടത്തും ഒരു ജനതയ്ക്കും അവരുടെ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ടി വന്നിട്ടില്ലെന്നും തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സത്യാ ഗ്രഹം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. തുഞ്ചത്ത് ആചാര്യന്‍ ഏതെങ്കിലും ജനവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടില്‍ സ്ഥാപിച്ചാല്‍ മതേതരത്വം തകരുകയുമില്ല. മഹാഭൂരിപക്ഷം ജനങ്ങളും പ്രതിമ സ്ഥാപിക്കാന്‍ ആ ഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ചില മതമൗലികവാദികളുടെ മുമ്ബില്‍ സര്‍ക്കാര്‍ മുട്ടിലിഴയുകയാണ്. പ്രതിമ ചിലര്‍ക്ക് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അനിസ്ലാമികമാവാന്‍ ഏതെങ്കിലും വിഭാ ഗത്തിന്റെ ആരാധനാലയത്തിലല്ല പൊതു സ്ഥലത്താണ് തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ പറയുന്നതു പോലെ മറ്റുള്ളവരും ജീവിക്കണമെന്നാണ് താലിബാന്‍ പറയുന്നത്. അത് തന്നെയാണ് മലപ്പുറത്തെ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുടരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതകള്‍ക്ക് പടം വെക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത സ്ഥലമായി മലപ്പുറത്തെ മാറ്റിയത് ഇത്തരം പാര്‍ട്ടികളാണ്. പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന് പറഞ്ഞ എംഎസ്‌എഫ് നേതാവിനെ സംരക്ഷിക്കുകയാണ് പാണക്കാട് കുടുംബം ചെയ്തത്. ലീഗിന്റെ കാഴ്ചപാടില്‍ വാദി പ്രതിയായതോടെ ഹരിതയിലെ പെണ്‍കുട്ടികള്‍ കുറ്റക്കാരായി. ഇതാണ് മലപ്പുറത്തെ താലിബാനിസം. മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് ഈ കാര്യത്തില്‍ നിലപാടില്ലാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Facebook Comments Box