Sat. Apr 20th, 2024

കോവിഡ് മരുന്നിന് ജിഎസ്ടി കുറച്ചു; സാനിറ്റൈസര്‍, പള്‍സ് ഓക്‌സി മീറ്റര്‍ എന്നിവയ്ക്കും കുറഞ്ഞ നികുതി

By admin Jun 12, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: കോവിഡ് മരുന്നുകളുടെയും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളുടെയും ചരക്കു സേവന നികുതി വെട്ടിക്കുറച്ചു. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ആംഫോടെറിസിന്‍ബി, ടോസിലിസാമാബ് എന്നിവയുടെ ജിഎസ്ടി ഒഴിവാക്കി. നേരത്തെ ഇവയ്ക്ക് അഞ്ചു ശതമാനമായിരുന്നു നിരക്ക്. റെംഡിസിവിര്‍, ഹെപാരിന്‍ എന്നിവയുടെ നിരക്ക് 12ല്‍നിന്ന് അഞ്ചാക്കി.

മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍,. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, വെന്റിലേറ്റര്‍, ബിപാപ് മെഷീന്‍, ഹൈഫ്‌ളോ നാസില്‍ കാനുല എന്നിവയുടെയും നിരക്ക് 12ല്‍നിന്ന് അഞ്ചു ശതമാനം ആക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

കോവിഡ് പരിശോധനാ കിറ്റിന്റെ നികുതി പന്ത്രണ്ടില്‍ നിന്ന് അഞ്ചാക്കി. പള്‍സ് ഓക്‌സിമീറ്റര്‍, ഹാന്‍ഡ് സാനിറ്റൈസര്‍, ഊഷ്മാവ് അളക്കുന്ന ഉപകരണങ്ങള്‍, ആംബുലന്‍സ് സേവനം എന്നിവയ്ക്കും അഞ്ചു ശതമാനമായിരിക്കും ഇനി നികുതി.

Facebook Comments Box

By admin

Related Post