ബി. ജെ. പി മുങ്ങുന്ന കപ്പൽ ;സഹായദാസ് നാടാർ പൂവച്ചലിൽ ബി. ജെ. പി യിൽ നിന്ന് രാജിവച്ച് വനിതകൾ അടക്കം നാല്പത്തിയാറംഗങ്ങൾ കേരള കോൺഗ്രസ് (എം) അംഗത്വം സ്വീകരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പൂവച്ചൽ :- കപ്പിത്താൻറ്റെ കയ്യിലിരിപ്പ് കൊണ്ട് മുങ്ങുന്ന കപ്പലായി ബി ജെ പി മാറിയെന്ന്  കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ.  പൂവച്ചലിൽ ബി ജെ പി യിൽ നിന്ന് രാജി വച്ച് കേരള കോൺഗ്രസ് (എം) ൽ ചേർന്ന പ്രവർത്തകർക്ക് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  യോഗത്തിൽ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പൂവച്ചൽ ഷംനാദ് അധ്യക്ഷത വഹിച്ചു

  കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ എച്ച് ഹഫീസ് പ്രവർത്തകരെ ഹാരം അണിയിച്ച് സ്വീകരിച്ചു .സി.ആർ. സുനു. മനോജ് കമലാലയം , ആര്യനാട് സുരേഷ്, പൂവച്ചൽ മജിദ്,അഡ്വ. സതീഷ് വസന്ത് ,   മീനാങ്കൽ പൊടിയൻകുട്ടി,  വിപിൻ ചക്രപാണിപുരം , വിഷ്ണു ബാബു,ആര്യാടൻ രാധാകൃഷ്ണൻ, മൺപുറം വിജയകുമാർ,  വിതുര ഷെഫീക്ക് തുടങ്ങിയവർ പ്രസംഗിച്ചു. വനിതകൾ അടക്കം നാല്പത്തിയാറംഗങ്ങൾ  കേരള കോൺഗ്രസ് (എം) അംഗത്വം സ്വീകരിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •