Kerala News

കഴുത്തിലേറ്റത് ആഴത്തിലും വീതിയിലുമുള്ള മുറിവ്; രക്തധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നു പോയത് മരണകാരണമായി; നിതിനമോളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

Keralanewz.com

നിതിനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാവിലെ 11.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് തലയോലപ്പറമ്പിലെ വീട്ടിലെത്തി. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനായി അമ്മയുടെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും.

ഇന്നലെ രാത്രിയാണ് അഭിഷേകിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. മറ്റൊരു യുവാവുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഏതായാലും കരുതിക്കൂട്ടിയുള്ള കൊലപാതകം ആണ് പ്രതി നടത്തിയത് എന്ന വിലയിരുത്തലാണ് പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പാലാ സിഐ കെ പി തോംസണ്‍ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍.

Facebook Comments Box