ഭവന നിർമ്മാണപദ്ധതികൾ – അർഹതയുള്ളവരെ തള്ളാൻ ഭരണസമിതി വഴിവിട്ട നീക്കം നടത്തിയതായി പ്രതിപക്ഷം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ടാർപോളിൻ പടുതക്കടിയിൽ വർഷങ്ങൾ താമസിച്ച കുടുംബത്തിനു പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽപ്പെടുത്തി അനുവദിപ്പിച്ച വീട് കള്ളപ്രമാണങ്ങൾ ചമച്ചു കുറവിലങ്ങാട് പഞ്ചായത്തു ഭരണ സമിതി ഇല്ലാതാക്കി .പഞ്ചായത്തു പ്രസിഡന്റിന്റെ വാർഡിലെ നിർധന കുടുംബത്തിനാണ് ഈ ദുർവിധി .പഞ്ചായത്തു പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പറുടെ നിർദ്ദേശപ്രകാരം പഞ്ചായത്തിലെ ഒരുദ്യോഗസ്ഥനും ,ഭർത്താവായ പ്രേരകും ചേർന്ന് കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചു വീട് വേണ്ട എന്ന് എഴുതിവാങ്ങിക്കുകയായിരുന്നു എന്നും പാവപ്പെട്ടവരോട് ചെയ്ത പ്രവർത്തി ഗുരുതര ക്രമക്കേടാണെന്നും പഞ്ചായത്തിലെ പ്രതിപക്ഷം പറഞ്ഞു. ഈ വീട് സന്ദർശിച്ചു കുടുംബാഗങ്ങളിൽനിന്നും കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയത് .
മുൻ ഭരണ സമിതിയുടെ കാലത്തു മുൻവാർഡുമെമ്പർ കേന്ദ്ര ഗവൺമെൻ്റ് സർവേയിൽ ഈ വീടിനെ ഉൾപ്പെടുത്തി വീടിന് അനുമതി ലഭ്യമാക്കിയിരുന്നു.

റേഷൻ കാർഡ് ലഭിക്കില്ല, തൊഴിൽ കാർഡ് ലഭിക്കില്ല, അതു കൊണ്ട് വീട് ലഭിക്കില്ല… എന്ന് പല കാരണങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതിനു ശേഷം മുൻകൂട്ടി എഴുതി തയ്യാറാക്കികൊണ്ടുവന്ന പേപ്പറിൽ വീട് വേണ്ട എന്ന് ഒപ്പിടുവിക്കുകയായിരുന്നു.. ഈ സമ്മതപത്രം ഉപയോഗിച്ച് പഞ്ചായത്തു മിനിറ്റ്സിൽ മറ്റാരുമറിയാതെ വിവരം ഉൾപ്പെടുത്തി ലിസ്റ്റിൽ നിന്നും കുടുംബത്തെ ഒഴിവാക്കി ബ്ലോക്കിലേക്കയച്ചു. ബ്ലോക്ക് വികസന കാര്യസമിതി ചെയർമാൻ പി.സി. കുര്യൻ്റ ശ്രദ്ധയിൽ വിഷയം പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് ബോധ്യപ്പെടുകയാകുന്നു.

കൂലിപ്പണി ചെയ്തു നിത്യവൃത്തി നടത്തുന്ന കുടുംബനാഥനും ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ മകനും ചേർന്ന കുടുംബത്തിനാണ് ഈ ദുരനുഭവം.അഞ്ചാം വാർഡിലെ പുളിക്കക്കുന്നു മലയിലെ സുഭാഷിനും കുടുംബത്തിനുമാണ് ഈ ദുർഗതി നേരിട്ടത്. നനഞ്ഞൊലിക്കുന്ന താൽക്കാലിക കുടിലിലാണ് ഇവരുടെ താമസം. തങ്ങൾക്കനുവദിക്കപ്പെട്ട ഭവന നിർമ്മാണ പദ്ധതി ജനപ്രതിനിധികളുടെ സഹായങ്ങളോടെ പൂർത്തിയാകുമെന്ന് സ്വപ്നം കണ്ടിരുന്നപ്പോളാണ് ഇവരെ തെറ്റിദ്ധരിപ്പിച്ചു കൃത്രിമ രേഖയുണ്ടാക്കി ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ഇവരെ അനർഹരാക്കിയത് എന്ന് കുടുംബം പറയുന്നു.

പാവങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ട പഞ്ചായത്തു ഭരണ സമിതി സ്വന്തം താല്പര്യക്കാർക്കുവേണ്ടി അർഹരെ തള്ളി സ്വജനപക്ഷപാത പ്രവർത്തനങ്ങൾ നടത്തുന്നതിനെ ഒരുതരത്തിലും അനുവദിക്കില്ല എന്നു പ്രതിപക്ഷ മെമ്പർമാർ പ്രസ്താവിച്ചു. പ്രതിപക്ഷ നേതാവ് ഡാർളി ജോജി വനിതാ കേരളാ കോൺഗ്രസ് സെക്രട്ടറി ജോയ് സി ജയ്മോൻ എന്നിവർ വീട് സന്ദർശിച്ചു … സാധ്യമായ സഹായങ്ങൾ ഈ കുടുംബത്തിന് ലഭ്യമാക്കുമെന്നും ,ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.ഇതിനെതിരെ വിവിധ തലങ്ങളിൽ അന്വേഷണം ആവശ്യപ്പെടും എന്നും ഇവർ കൂട്ടിച്ചേർത്തു.

ഈ കുടുംബത്തിന് റേഷൻ കാർഡ്, തൊഴിൽ കാർഡ് എന്നിവ ലഭ്യമാകില്ല എന്നായിരുന്നു വാർഡുമെമ്പറുടെ നിർദ്ദേശപ്രകാരം പ്രേരകു കൂടിയായ ഭർത്താവും ,പഞ്ചായത്തിലെ ഒരു ദ്യോഗസ്ഥനും വീട്ടുകാരെ ധരിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചത് –
എന്നാൽ രണ്ടാം വാർഡുമെമ്പറും പ്രതിപക്ഷ നേതാവുമായ ശ്രീമതി.ഡാർളി ജോജി 3 ദിവസം കൊണ്ട് റേഷൻ കാർഡും, തൊഴിൽ കാർഡും കുടുംബത്തിനു ലഭ്യമാക്കി ….
കള്ള രേഖകൾ വച്ച് ഒഴിവാക്കപ്പെട്ട ലിസ്റ്റിൽ പുനസ്ഥാപിക്കുന്നതിനായി കളക്ടർക്കടക്കം പരാതി നൽകിയിരിക്കുകയാണ് കുടുംബം … ഈ കുടുംബത്തിനു വേണ്ടി ശക്തമായ നിലപാടും പിന്തുണയുമായി മെമ്പർ ഡാർളി ജോജി ഒപ്പമുണ്ട്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •