Fri. Apr 19th, 2024

കൃഷിനാശത്തിൻ്റെ നഷ്ടപരിഹാരം: അപേക്ഷ എ.ഐ.എം.എസ്. പോർട്ടൽ വഴി

By admin Oct 17, 2021 #news
Keralanewz.com

ഹരിപ്പാട്: കൃഷിനാശവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനു കർഷകർക്ക് അഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സ്റ്റാൻഡേർഡ് പോർട്ടൽ (എ.ഐ.എം.എസ്.) വഴി ഓൺ ലൈനായി അപേക്ഷിക്കാം. കൃഷിനാശത്തിന്റെ ചിത്രം അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം കൃഷി ഭൂമിയുടെ സർവേ നമ്പർ, കർഷകന്റെ ആധാർ നമ്പർ എന്നിവയും സമർപ്പിക്കണം.       അപേക്ഷകൾ ബന്ധപ്പെട്ട കൃഷിഭവനിലെ കൃഷി അസിസ്റ്റന്റിനു പരിശോധിക്കത്തക്ക വിധത്തിലുള്ള ക്രമീകരണമാണ്‌ പോർട്ടലിലുള്ളത്. കൃഷി അസിസ്റ്റന്റ് സ്ഥലപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി കൃഷി ഓഫീസർക്ക് അയയ്ക്കും. തുടർന്നാണു നഷ്ടപരിഹാരം അനുവദിക്കുക. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കായി കൃഷി ഭവനിൽ സൗകര്യമൊരുക്കുമെന്നു ഹരിപ്പാട് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

Facebook Comments Box

By admin

Related Post