Kerala News

മുന്നോക്ക വിഭാഗക്കാരിലെ സര്‍വെ യോഗ്യരായവരെ ഉപയോഗിച്ച്‌ നടത്തണം, പ്രഹസനമാക്കരുതെന്ന് വിമര്‍ശനവുമായി എന്‍‌എസ്‌എസ്

Keralanewz.com

കോട്ടയം: സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോേക്കവിഭാഗക്കാരെ കണ്ടെത്താന്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ സര്‍വെയ്‌ക്കെതിരെ എതിര്‍പ്പുന്നയിച്ച്‌ എന്‍.എസ്.എസ്. മൊബൈല്‍ ആപ്പ് വഴിയുള‌ള വിവര ശേഖരണം വഴി യഥാ‌ര്‍ത്ഥ വിവരം ലഭ്യമാകില്ല. നിലവില്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ആപ്പ് വഴി പിന്നാക്കം നില്‍ക്കുന്ന അഞ്ച് കുടുംബങ്ങളില്‍ നിന്ന് വിവരം ശേഖരിക്കുന്നതാണ് രീതി. മുഴുവന്‍ മുന്നാക്ക വിഭാഗക്കാരുടെ വീടുകളും സന്ദര്‍ശിക്കാതെ ഇത്തരം സര്‍വെ വഴി സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവരം ലഭിക്കില്ല. അഞ്ച് കുടുംബങ്ങളുടെ വിവരം മാത്രമെടുത്താല്‍ എങ്ങനെ സമഗ്രമാകും, അതിനാല്‍ യോഗ്യരായവരെക്കൊണ്ട് സ‌ര്‍വെ നടത്തണമെന്ന് എന്‍‌എസ്‌എസ് ആവശ്യപ്പെടുന്നു.

അതേസമയം സര്‍വെ കുടുംബശ്രീ വഴി നടത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ വാര്‍ഡുകളില്‍ സാമ്ബത്തികമായി ബുദ്ധിമുട്ടുന്ന അഞ്ച് കുടുംബങ്ങളെ വീതം കണ്ടെത്താനും വിവരം ശേഖരിക്കാനുമാണ് സര്‍വെ ഉദ്ദേശിക്കുന്നത്. ഇതിനായി 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ആധികാരിക രേഖയായി മാറേണ്ടതാണ് സര്‍വെയെന്നും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്ന സെന്‍സസ് മാതൃകയിലാകണം സ‌ര്‍വെയെന്നും എന്‍‌എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവശ്യപ്പെടുന്നു.

Facebook Comments Box