Kerala News

കേരളാ കോൺഗ്രസ്‌ (എം) സ്മാർട്ട്‌ ഫോൺ വിതരണം നടത്തി

Keralanewz.com

അതിരമ്പുഴ : കേരളാ കോൺഗ്രസ്‌ (എം) ജില്ലാ സെക്രട്ടറി ബൈജു മാതിരമ്പുഴയുടെ  നേതൃത്വത്തിൽ അതിരമ്പുഴയിൽ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിന് ആവശ്യമായ സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തു. കേരളാ കോൺഗ്രസ്‌ (എം)  നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോസ് ഇടവഴിക്കൻ, കേരള യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഖിൽ ഉള്ളംപള്ളി, കേരള കോൺഗ്രസ്‌ (എം) നിയോജകമണ്ഡലം സെക്രട്ടറി എൻഎ മാത്യു, കേരള യൂത്ത്‌ ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ്‌ ജിക്കു പുളിങ്ങാപള്ളി, കേരളാ കോൺഗ്രസ്‌ (എം) നേതാവ് ജോഷി കരിമ്പുകാലാ എന്നിവർ പങ്കെടുത്തു. കോവിഡ് 19 രണ്ടാം തരംഗത്തിന്റെ തുടക്ക സമയത്ത് ബൈജു മാതിരമ്പുഴയുടെ നേതൃത്വത്തിൽ പൾസ് ഓക്സി മീറ്റർ വിതരണം നടത്തുകയും ചെയ്തിരുന്നു

Facebook Comments Box