Fri. Apr 26th, 2024

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി നിർവാഹക സമിതി അംഗവുമായ ക്ടായിത്തറ മാത്യു കുര്യാക്കോസ് (രാജു ക്ടായിത്തറ -66) അന്തരിച്ചു

By admin Jun 13, 2021 #news
Keralanewz.com

ചിങ്ങവനം: കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി നിർവാഹക സമിതി അംഗവുമായ ക്ടായിത്തറ മാത്യു കുര്യാക്കോസ് (രാജു ക്ടായിത്തറ -66) അന്തരിച്ചു സംസ്ക്കാരം നാളെ (തിങ്കൾ) 3 – ന് ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയിൽ ഭാര്യ. കുറിച്ചി മങ്ങാട്ട് ബിൻസി മാത്യു മക്കൾ: റൂബി റ്റിജു, രാഖി ഷിബിൻ , മരുമക്കൾ: റാന്നി തോട്ടുപുറത്ത്  റ്റിജു ഏബ്രഹാം, വെച്ചുച്ചിറ മണിമലേത്ത് റവ.ഫാ. ഷിബിൻ ഏബ്രഹാം.കേരള കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ആയിരുന്ന മാത്യു കുര്യാക്കോസിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്‌ (എം)ചെയർമാൻ ജോസ് കെ മാണി, ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ, ഗവൺമെൻറ് ചീഫ് ഡോ.എൻ ജയരാജ്, തോമസ് ചാഴികാടൻ എം പി,എം എൽ എ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്റ്റീഫൻ ജോർജ്, വിജി എം. തോമസ് , സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ജോജി കുറുത്തിയാടൻ, ജോസ് പള്ളിക്കുന്നേൽ, അനൂപ് എബ്രഹാം  എന്നിവർ അനുശോചനം അറിയിച്ചു.

Facebook Comments Box

By admin

Related Post