Fri. Apr 26th, 2024

പാകിസ്ഥാനുമായി അയിഷ സുല്‍ത്താനയ്ക്ക് ബന്ധമുണ്ടെന്ന് എ.പി.അബ്ദുള്ളക്കുട്ടി

By admin Jun 13, 2021 #Abdulla Kutty
Keralanewz.com

ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി അയിഷ സുല്‍ത്താനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണെന്നും . പാകിസ്ഥാനുമായി അയിഷ സുല്‍ത്താനയ്ക്ക് ബന്ധമുണ്ടെന്നും എ.പി.അബ്ദുള്ളക്കുട്ടി ലക്ഷദ്വീപിലെ ബി.ജെ.പി ഘടകത്തോട് പറഞ്ഞു.

പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ അയിഷ സുല്‍ത്താനയുടെ ലക്ഷദ്വീപ് പ്രതിഷേധം ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം അയിഷ സുല്‍ത്താന ബി.ജെ.പിക്കും എ.പി.അബ്ദുള്ളക്കുട്ടിക്കും എതിരെ രംഗത്തെത്തിയിരുന്നു.

അബ്ദുള്ളക്കുട്ടിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണെന്ന് അയിഷ സുല്‍ത്താന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ കേസിന്റെ അടിസ്ഥാന൦ തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണെന്നും അയിഷ കഴിഞ്ഞ ദിവസം ആരോപിച്ചൂ.

Facebook Comments Box

By admin

Related Post