Sat. Apr 20th, 2024

മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.

By admin Jun 13, 2021
Keralanewz.com

ന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. എസ്‌യുവികളും, നിലവിലെ പതിപ്പുകളുടെ പുതുതലമുറ മോഡലുകളും പരിഷ്കരണത്തില്‍ ഇടം പിടിക്കും.

ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലെ വില്‍പ്പന മാരുതിയിലേക്ക് എത്തിക്കുകയാണ് പുതിയ എസ്‌യുവികളിലൂടെ മാരുതി ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ നാല് ജനപ്രിയ മോഡലുകളായ സെലെറിയോ, സ്വിഫ്റ്റ്, ബലേനോ, വിറ്റാര ബ്രെസ എന്നിവയില്‍ പുതുതലമുറ മാറ്റം നല്‍കുകയും ചെയ്യും.

പുതിയ മാരുതി സെലെറിയോ ഹാച്ച്‌ബാക്കും വിറ്റാര ബ്രെസ കോംപാക്‌ട് എസ്‌യുവിയും 2021-ല്‍വിപണിയില്‍ എത്തുമ്ബോള്‍ പുതിയ ബലേനോ, സ്വിഫ്റ്റ് ഹാച്ച്‌ബാക്കുകള്‍ യഥാക്രമം 2022-ലും 2024-ലും നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

സമഗ്രമായ കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങളുമായി പുറത്തിറങ്ങുന്ന ആദ്യ ഉല്‍പ്പന്നമായിരിക്കും 2021 മാരുതി സെലെറിയോ. ഡിസയറിനും വാഗണ്‍ആറിനും അടിവരയിടുന്ന ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്ഫോമിലേക്കും ഹാച്ച്‌ബാക്ക് വിപണിയില്‍ എത്തുക.

Facebook Comments Box

By admin

Related Post