Thu. Apr 25th, 2024

വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി ഉ​മ നെ​ല്‍വി​ത്ത്; ക​രി​മ​ണ്ണൂ​രി​ല്‍ കൊ​യ്ത്തു​ത്സ​വം

By admin Oct 6, 2021 #koithulsavam
Keralanewz.com

തൊ​ടു​പു​ഴ: ക​രി​മ​ണ്ണൂ​രി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​സ്ഥാ​ന വി​ത്തു​ല്‍പാ​ദ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ഉ​മ നെ​ല്‍ വി​ത്ത് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച്‌ ഫാ​മി​െന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ട​ത്ത് വി​രി​പ്പ് നെ​ല്‍ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. ഉ​മ ഇ​ന​ത്തി​ല്‍പ്പെ​ട്ട നെ​ല്‍വി​ത്താ​ണ് ഇ​വി​ടെ ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന​ത്. പൂ​ര്‍ണ​മാ​യും വി​ത്തി​ന് വേ​ണ്ടി​യാ​ണ് ക​രി​മ​ണ്ണൂ​ര്‍ ഫാ​മി​ലെ നെ​ല്‍കൃ​ഷി. ര​ണ്ടു സീ​സ​ണു​ക​ളി​ലാ​യി 20 ട​ണ്ണി​ന് മു​ക​ളി​ല്‍ നെ​ല്‍ വി​ത്ത് ഇ​വി​ടെ​നി​ന്നും ഉ​ല്‍പ്പാ​ദി​പ്പി​ച്ച്‌ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ഫാ​മി​െന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 4.34 ഹെ​ക്ട​ര്‍ പാ​ട​മാ​ണ് നെ​ല്‍കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ട്ട് സ്ഥി​രം ജോ​ലി​ക്കാ​രും ആ​റ് താ​ല്‍ക്കാ​ലി​ക ജീ​വ​ന​ക്കാ​രും ഉ​ള്‍പ്പെ​ടെ 14 തൊ​ഴി​ലാ​ളി​ക​ള്‍ ഫാ​മി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ര​ണ്ട് സീ​സ​ണു​ക​ളി​ലാ​യാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. വി​രി​പ്പ് കൃ​ഷി ജൂ​ണ്‍ മാ​സ​ത്തി​ലും മു​ണ്ട​ക​ന്‍ കൃ​ഷി ഒ​ക്ടോ​ബ​ര്‍ – ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലും തു​ട​ങ്ങും. വി​ത്ത് വി​ത​ച്ച്‌ നാ​ല് മാ​സം കൊ​ണ്ട് വി​ള​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​കും. ജൈ​വ വ​ള​ത്തി​നാ​ണ് മു​ന്‍ഗ​ണ​ന​യെ​ങ്കി​ലും അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ല്‍ ചെ​റി​യ തൊ​തി​ല്‍ രാ​സ വ​ള​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഫാ​മി​െന്‍റ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ള​ങ്ങ​ള്‍ നി​ര്‍മി​ച്ചി​ട്ടു​ണ്ട്.

കൊ​യ്‌​തെ​ടു​ക്കു​ന്ന നെ​ല്ല് പ്ര​ധാ​ന​മാ​യും സം​സ്ഥാ​ന വി​ത്ത് വി​ത​ര​ണ ഏ​ജ​ന്‍സി​യാ​യ തൃ​ശൂ​ര്‍ കെ.​എ​സ്.​എ​സ്.​ഡി.​എ. യാ​ണ് സം​ഭ​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്തി​െന്‍റ അ​ധീ​ന​ത​യി​ലാ​ണ് ഫാം.

​ഇ​ടു​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ഉ​ഷാ​കു​മാ​രി മോ​ഹ​ന്‍ദാ​സ് കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​മ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ റെ​ജി ജോ​ണ്‍സ​ണ്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ അ​ഡ്വ. ഭ​വ്യ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​​അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, എ​സ്. രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​ജു തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഫാം ​സൂ​പ്ര​ണ്ട് കെ. ​സു​ലേ​ഖ സ്വാ​ഗ​ത​വും അ​ഗ്രി​ക​ള്‍ച​റ​ല്‍ അ​സി​സ്​​റ്റ​ന്‍​റ്​ കെ.​ബി. പ്ര​സാ​ദ് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

Facebook Comments Box

By admin

Related Post