Wed. May 1st, 2024

പ്ലസ്​ വണ്‍ രണ്ടാം അലോട്ട്മെന്‍റ്​ ലിസ്​റ്റ്​ ഇന്ന്

By admin Oct 6, 2021 #plus one alotment
Keralanewz.com

തിരുവനന്തപുരം: പ്ലസ്​ വണ്‍ പ്രവേശനത്തി​െന്‍റ രണ്ടാം അലോട്ട്മെന്‍റ് ലിസ്​റ്റ്​ ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ ഏഴിന് രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധമാണ് ലിസ്​റ്റ്​ പ്രസിദ്ധീകരിക്കുക. ആദ്യ ലിസ്​റ്റ്​ പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഒക്ടോബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 21 വരെ കോവിഡ്-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടക്കും.അലോട്ട്മെന്‍റ്​ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പി​െന്‍റ അഡ്മിഷന്‍ engco @ www.admission.dge.kerala.gov.in 290 oomjoongloei “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ​ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെന്‍റ്​ ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍നിന്ന്​ ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററിലെ നിര്‍ദിഷ്​ട തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്‍റ്​ ലഭിച്ച സ്കൂളില്‍ രക്ഷാകര്‍ത്താവിനോടൊപ്പം ആഗസ്​റ്റ്​ 18 ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ്​ ലെറ്റര്‍ അലോട്ട്മെന്‍റ്​ ലഭിച്ച സ്കൂളില്‍നിന്ന്​ പ്രിന്‍റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. അലോട്ട്മെന്‍റ്​ ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്മെന്‍റില്‍ മാറ്റമൊന്നും ഇല്ലെങ്കില്‍ സ്ഥിരപ്രവേശനം നേടണം. ഉയര്‍ന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്‍റ്​ ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റ്​ ലെറ്ററിലെ നിര്‍ദിഷ്​ടസമയത്ത് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് ജനറല്‍ റവന്യൂവില്‍ അടയ്ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം കാന്‍ഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അടയ്​ക്കാം. ഇത്തരത്തില്‍ ഓണ്‍ലൈനായി ഫീസടക്കാന്‍ കഴിയാത്തവര്‍ക്ക് സ്കൂളില്‍ ഫീസടയ്ക്കാം.

അലോട്ട്മെന്‍റ്​ ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല. രണ്ടാം അലോട്ട്മെന്‍റിനോടൊപ്പം സ്​പോര്‍ട്സ് ​േക്വാട്ട രണ്ടാം അലോട്ട്മെന്‍റ് പ്രകാരമുള്ള അഡ്മിഷന്‍, കമ്യൂണിറ്റി ​േക്വാട്ട അഡ്മിഷന്‍ എന്നിവയും നടക്കുന്നതിനാല്‍ വിവിധ ​േക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ​േക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്. ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്ക് രണ്ടാമത്തെ അലോട്ട്മെന്‍റിനുശേഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.

മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്മെന്‍റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്‍ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ്​ ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നല്‍കാം.

മുഖ്യഘട്ടത്തില്‍ അലോട്ട്മെന്‍റ്​ ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് ഈ അവസരത്തില്‍ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാം. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സ്പോര്‍ട്സ് ​േക്വാട്ട അലോട്ട്മെന്‍റ് റിസല്‍ട്ടും ഒക്ടോബര്‍ ഏഴിന് രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ്​ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 12 വരെ ആയിരിക്കും.

Facebook Comments Box

By admin

Related Post