Sun. May 5th, 2024

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു; വിടപറഞ്ഞത് ജനകീയ കഥാപാത്രങ്ങളുടെ സൃഷ്ടാവ്

By admin Oct 6, 2021 #cartoonist yesudasan
Keralanewz.com

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുല മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. ശങ്കേഴ്‌സ് വീക്കിലി ,ജനയുഗം ,ബാലയുഗം ,കട്ട്കട്ട് ,അസാധു എന്നിവയിലും പ്രവര്‍ത്തിച്ചു. കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമി അധ്യക്ഷനായിരുന്നു. പഞ്ചവടിപ്പാലം സിനിമയ്ക്ക് സംഭാഷണം രചിച്ചു. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍

മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായും പ്രവര്‍ത്തിച്ച വ്യക്തിയാണ് യേശുദാസന്‍. കേരള ലളിതകലാ അക്കാഡമിയിലും കാര്‍ട്ടൂണ്‍ അക്കാഡമിയിലും അദ്ദേഹം അദ്ധ്യക്ഷനായി ഇരുന്നിട്ടുണ്ട്. 1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നര്‍മ്മ മാസികയില്‍ ദാസ് എന്ന പേരില്‍ വരച്ചു തുടങ്ങിയതാണ് യേശുദാസിന്റെ ജീവിതം.

തുടര്‍ന്നിങ്ങോട്ട് കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും യേശുദാസിന്റെ ഇരുണ്ട പെന്‍സില്‍ മുനകളില്‍ നിന്ന് ഉതിര്‍ന്നു വീണുകൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ കണ്ടു പരിചയിച്ച ചില മുഖങ്ങള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി മാറുന്നു. കിട്ടുമ്മാവനും, മിസിസ് നായരും (മിസ്റ്റര്‍ നായരും) പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.

സപ്തംമ്ബര്‍ 14 ന് കൊവിഡ് ബാധിച്ച അദ്ദേഹത്തിനെ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സെപ്തംബര്‍ 29 ന് കൊവിഡ് നെഗറ്റീവായെങ്കിലും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ തുടരുകയായിരുന്നു. ഒക്ടോബര്‍ 6 ന് പുലര്‍ച്ചെ 3.45 ന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

Facebook Comments Box

By admin

Related Post