National News

എന്‍സിബി ഉദ്യോസ്ഥരോട് പൊട്ടിക്കരയുന്നതിനിടെ ആര്യനെ തേടി ഷാരൂഖിന്റെ കോള്‍ എത്തി, സംസാരിച്ചത് രണ്ട് മിനിട്ട്

Keralanewz.com

മുംബയ്: കഴിഞ്ഞ നാലുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കുറ്റസമ്മതം നടത്തി ആര്യന്‍ഖാന്‍. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആര്യന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. യു.കെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നതായി ആര്യന്‍ എന്‍.സി.ബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെ ആര്യന്‍ഖാന്‍ നിറുത്താതെ കരഞ്ഞതായി എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിതാവ് ഷാരൂഖ് ഖാനുമായി ലാന്‍ഡ് ഫോണില്‍ രണ്ട് മിനിട്ട് ആര്യന്‍ സംസാരിച്ചു.

ആര്യന്റെ ലെന്‍സ് കെയ്‌സില്‍ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എന്‍.സി.ബി സ്ഥിരീകരിച്ചിരുന്നു. യുവതികളുടെ സാനിട്ടറി പാഡുകള്‍ക്കിടയില്‍ നിന്നും മരുന്ന് പെട്ടികളില്‍ നിന്നുമായി ചരസ്, എം.ഡി.എം.എ, കൊക്കെയ്ന്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

അതേസമയം, ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച്‌ ആര്യനും അര്‍ബാസും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നല്‍കിയതെന്നായിരുന്നു അര്‍ബാസ് മര്‍ച്ചന്റ് നല്‍കിയ മൊഴി.

വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് താന്‍ ലഹരിമരുന്ന് വാങ്ങിയതെന്ന്‌ കേസിലെ മൂന്നാം പ്രതിയായ നടി മുന്‍മുന്‍ ധമേചയും എന്‍.സി.ബിയോട് പറഞ്ഞു. ഒരു പഞ്ചനക്ഷത്രഹോട്ടലിന് അടുത്തുവച്ചാണ് ലഹരിമരുന്ന് കൈമാറ്റം ചെയ്‌തെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്.
ഫാഷന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്റെ പങ്കാളിത്തോടെയാണ് കപ്പലില്‍ ലഹരിവിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം.

Facebook Comments Box