National News

ടാറ്റയുടെ കുഞ്ഞന്‍ എസ്‌യുവി വിപണിയിലേയ്ക്ക്; പഞ്ച് ബുക്കിങ് തുടങ്ങി

Keralanewz.com

ടാറ്റ മോട്ടോര്‍സ് പഞ്ച് (TATA punch) എന്ന പേരില്‍ മൈക്രോ എസ്‌യുവി (micro SUV) വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. മാരുതി സുസുക്കി എസ്പ്രെസ്സോ, റെനോ കിഗര്‍ എന്നീ കാറുകള്‍ ആയിരിക്കും പ്രധാന എതിരാളികള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്സിന്റെ സ്റ്റാളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച എച്ബിഎക്‌സ് കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് പഞ്ച്. ടാറ്റായുടെ കുഞ്ഞന്‍ എസ്‌യുവി പഞ്ചിന്റെ ലോഞ്ച് അടുത്ത മാസം 20നാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍, ബുക്കിങ് ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ വഴിയോ ഓണ്‍ലൈന്‍ ആയോ ടാറ്റ പഞ്ച് 21,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. 

Facebook Comments Box