Thu. May 2nd, 2024

പെട്രോൾ ഡീസൽ വിലയും പാചകവാതക വിലയും കുതിച്ചുയരുന്നതിനിടെ ജനത്തിന്‍റെ നട്ടെല്ലാടിക്കാൻ തീരുമാനിച്ചു സിമന്‍റ് ലോകവും

By admin Oct 6, 2021 #news
Keralanewz.com

തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലയും പാചകവാതക വിലയും കുതിച്ചുയരുന്നതിനിടെ ജനത്തിന്‍റെ നട്ടെല്ലാടിക്കാൻ തീരുമാനിച്ചു സിമന്‍റ് ലോകവും. റോക്കറ്റ് പോലെ കുതിക്കുകയാണ് സിമന്‍റ് വില. ഇതിനെ നിയന്ത്രിക്കാൻ യാതൊരു സംവിധാനം ഇല്ലാത്തതുപോലെയാണ് സിമന്‍റിന്‍റെ വിലക്കയറ്റം.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളി​ൽനി​ന്നു നി​ർ​മാ​ണ മേ​ഖ​ല തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ, ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കിയാണ് സം​സ്ഥാ​ന​ത്ത് സി​മ​ന്‍റി​ന്‍റെ വി​ല കു​തി​ക്കുന്നത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ മാ​ത്രം ചാ​ക്കി​നു 125 രൂ​പ​യോ​ള​മാ​ണ് വില കൂട്ടിയത്.

ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​വും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത കു​റ​വു​മാ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സി​മ​ന്‍റ് ക​ന്പ​നി​ക​ളു​ടെ വാ​ദം. എ​ന്നാ​ൽ, ക​ന്പ​നി​ക​ൾ അ​ന്യാ​യ​മാ​യി വി​ല കൂ​ട്ടു​ക​യാ​ണെ​ന്നു വ്യാ​പാ​രി​ക​ളും കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് ഒ​രു ചാ​ക്ക് സി​മ​ന്‍റി​നു 390 രൂ​പ വ​രെ​യാ​യി​രു​ന്നു പ​ര​മാ​വ​ധി വി​ല. മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ ഇ​ത് 440 രൂ​പ​യാ​യി. ക​ന്പ​നി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്കു ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ കു​റ​ച്ച് ചാ​ക്കി​നു 400 രൂ​പ വ​രെ​യു​ള്ള നി​ര​ക്കി​ലാ​യി​രു​ന്നു വ്യാ​പാ​രി​ക​ൾ ഇ​തു​വ​രെ വി​റ്റി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് 525 രൂ​പ​യാ​യി വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് പ​ഴ​യ വി​ല​യ്ക്കുത​ന്നെ വി​ൽ​ക്കാ​നാ​കു​മെ​ങ്കി​ലും ര​ണ്ടുമൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ പു​തി​യ വി​ല​യ്ക്കു ത​ന്നെ വി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സി​മ​ന്‍റി​നു തോ​ന്നു​ന്ന വി​ധ​ത്തി​ൽ വി​ല നി​ർ​ണ​യി​ക്കാ​ൻ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്ക് ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​കു​ന്ന​ത്.

സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ വി​ല കൂ​ട്ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് മ​ല​ബാ​ർ സി​മ​ന്‍റ് അ​ട​ക്ക​മു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾക്ക് വേണ്ട രീതിയിൽ വിപണിയിൽ ഇടപെടാൻ കഴിയുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

വൻകിട കന്പനികളുടെ കുത്തകയായി സിമന്‍റ് മേഖല തുടരുന്നതിനാൽ വില തീരുമാനവും അവരുടെ നിയന്ത്രണത്തിലാണ്. അ​തി​നാ​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ക​രാ​റു​കാ​രും വ്യാ​പാ​രി​ക​ളും മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും വ്യാ​പാ​രി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്

Facebook Comments Box

By admin

Related Post