Kerala News

ഓണ്‍ലൈന്‍ പഠനത്തിന് പെണ്‍കുട്ടിക്ക് ഫോണ്‍ നല്‍കി സഹായിച്ചു; ശേഷം അശ്ലീല സന്ദേശമയക്കുന്നത് പതിവാക്കി; അറസ്റ്റിലായ യുവാവ് നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി

Keralanewz.com

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് സഹായമായി മൊബൈല്‍ നല്‍കിയ ശേഷം പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച സംഭവത്തില്‍ യുവാവിനെ മാവൂര്‍ പോലീസ് അറസ്റ്റുചെയ്തു. താത്തൂര്‍ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിനല്‍കുകയും തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ പതിവ്. ഇതിന് ശേഷം അശ്ലീല സന്ദേശങ്ങള്‍ അയക്കും. നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ മുക്കംപോലീസ് അറസ്റ്റുചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ എസ്.ഐ. വി.ആര്‍. രേഷ്മയുടെ നേതൃത്വത്തില്‍ എ.എസ്.ഐ. സജീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ബിജു, എം.സി. ലിജുലാല്‍, സുമോദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.

Facebook Comments Box