അമൃത ടി വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ (47) അന്തരിച്ചു
അമൃത ടി വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ (47) ഹൃദയാഘാതത്തെത്തുടർന്നു ഇന്ന് പുലർച്ചെ അന്തരിച്ചു. ഇന്നലെ രാവിലെ ചെറിയ അസ്വസ്ഥത ഉണ്ടായി ആശുപത്രിയിൽപോയി. ഉടൻതന്നെ ആൻജിയോ പ്ലാസ്റ്റി നടത്തിരുന്നു. മൃതദേഹം 5.45 മുതൽ 6.20 വരെ അമ്യതാ ടി വി യുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് കൊണ്ടുപോയി. സംസ്കാര സമയം പിന്നീട് അറിയിക്കാം.
Facebook Comments Box