കുറുമ്പേനി തോട് പാലം നവീകരണം ഫണ്ട് അനുവദിക്കും മന്ത്രി റോഷി അഗസ്റ്റിൻ
കോതനല്ലൂർ : വർഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന കോതനല്ലൂർ വേദഗിരി റോഡിലെ കുറുമ്പേനീ തോട്ടുപാലം പുനർ നിർമിക്കുന്നതിന് ഇറിഗേഷൻ വകുപ്പിൽ നിന്ന് ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇതിനാവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ജല വിഭവവകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി പാലത്തിൻ്റെ ശോചനീയാവസ്ഥ സംബന്ധിച്ച് നാട്ടുകാർ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നൽകിയ നിവേദനത്തിന് അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കാൻ മന്ത്രി നടപടികൾ സ്വീകരിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയോടൊപ്പം മാഞ്ഞൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി മാത്യു, കേരള കോൺഗ്രസ് നേതാക്കളായ സുനീഷ്, ജോസ് പാറത്തുണ്ടം, ജോർജ്ജ് പട്ടമന, ടോമി പ്ലാകുഴി എന്നിവരും സന്നിഹിതരായിരുന്നു