Thu. Apr 25th, 2024

അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ ഇനി പാൻകാർഡ് വേണം:പുതു നീക്കവുമായി സഹകരണ ബാങ്കുകൾ

By admin Oct 12, 2021 #news
Keralanewz.com

അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് ചെ​റി​യ തു​ക പോ​ലും പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് പാ​ന്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍

ന​ട​പ​ടി ഇ​ട​പാ​ടു​കാ​രെ വ​ല​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ട്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ഓ​ഡി​റ്റി​ങ് ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ പാ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍, ഐ​ഡ​ന്‍​റി​റ്റി കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ് മു​ത​ലാ​യ രേ​ഖ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ഇ​ട​പാ​ടു​കാ​രെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. തൃ​ക്കൈ​പ്പ​റ്റ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സ്വ​ന്തം അ​ക്കൗ​ണ്ടു​ക​ളി​ലു​ള്ള നി​ക്ഷേ​പ​ത്തി​ല്‍​നി​ന്ന് ചെ​റി​യ തു​ക പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ പ​ല​ര്‍​ക്കും പാ​ന്‍ കാ​ര്‍​ഡി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ തു​ക ന​ല്‍​കി​യി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്

പാ​ന്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മൊ​ബൈ​ല്‍ സ​ന്ദേ​ശം പോ​ലും ല​ഭി​ക്കാ​ത്ത ഇ​ട​പാ​ടു​കാ​ര്‍ ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ധി​കൃ​ത​ര്‍ ഇ​ത് പ​റ​യു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നു. കെ.​വൈ.​സി ചട്ടപ്ര​കാ​രം രേ​ഖ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മ​റ്റ് വ​ഴി​ക​ളി​ല്ല എ​ന്ന​തി​നാ​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു വ​ഴി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ​ക്ഷേ, ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പാ​സ് ബു​ക്കു​മാ​യി പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ​വ​ര്‍ വി​ഷ​മ​ത്തി​ലാ​യി.

Facebook Comments Box

By admin

Related Post