Fri. Apr 19th, 2024

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദം ?; മിന്നല്‍ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ്

By admin Oct 12, 2021 #news
Keralanewz.com

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കനത്ത മഴയും, 45 മുതല്‍ 48 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.  

മഴയുടെ തീവ്രാവസ്ഥയില്‍ പലയിടങ്ങളിലും നദികളില്‍ കുത്തൊഴുക്കും, വെള്ളം കേറലും, മണ്ണിടിച്ചിലുകളും ഉണ്ടായേക്കാമെന്നും ജാഗ്രതാ നിര്‍ദേശം നല്‍കുന്നു. ഈര്‍പ്പം കനത്ത തോതിലുള്ള  മേഘക്കൂമ്പാരങ്ങള്‍ അപ്രതീക്ഷിതമായി രൂപം കൊള്ളുന്നുണ്ട്. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ മിന്നല്‍ മഴ പെയ്ത് വെള്ളക്കെട്ടുകള്‍ക്ക് കാരണമായേക്കും. 

പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റ് ഇന്നു രാത്രിയോ,  നാളെ പുലര്‍ച്ചയോടെയോ ദുര്‍ബലമാകും. എങ്കിലും മഴ തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ കേരളം ചേര്‍ന്ന് അറബിക്കല്‍ എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദങ്ങള്‍ ചുഴലിക്കാറ്റ് വേഗം കൈവരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മധ്യ-വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴക്കും കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 

കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒമ്പതു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post