Kerala News

പേടിഎമ്മിലൂടെ ഇനിമുതല്‍ സ്വകാര്യ വാഹന ഇന്‍ഷുറന്‍സ് സേവനങ്ങളും ഉപഭോക്താക്കളിലേക്ക്

Keralanewz.com

പേടിഎമ്മിലൂടെ ഇനിമുതല്‍ സ്വകാര്യ വാഹന ഇന്‍ഷുറന്‍സ് സേവനങ്ങളും ഉപഭോക്താക്കളിലേക്ക്. പല ഇന്‍ഷുറന്‍സ് കമ്പനികളുടെ സേവനങ്ങള്‍ താരതമ്യം ചെയ്ത് പോളിസി തെരഞ്ഞെടുക്കാം.14 ഇന്‍ഷുറന്‍സ് കമ്പനികളുമായി പങ്കാളികളായാണ് പേടിഎം ഈ സേവനം ലഭ്യമാക്കുന്നത്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുകളും ഫുള്‍ കവര്‍ ഇന്‍ഷുറന്‍സുകളും ലഭ്യമാണ്. ഇതോടൊപ്പം റോഡ്‌സൈഡ് അസിസ്റ്റന്‍സി, എന്‍ജിന്‍ പ്രൊട്ടക്ട്, സീറോ ഡിപ്രീസിയേഷന്‍ തുടങ്ങിയ അധികസേവനങ്ങളും ലഭിക്കും. ക്ലെയിം സപ്പോര്‍ട്ട്, പോസ്റ്റ് പര്‍ച്ചേസ് സേവനങ്ങള്‍ മുതലായവയും പേടിഎം ആപ്പിലും ഇന്‍ഷുറന്‍സ് വെബ്‌സൈറ്റിലും ലഭ്യമാക്കും.

കാര്‍, ബൈക്ക് ഇന്‍ഷുറന്‍സുകള്‍ വാങ്ങുന്നതും പുതുക്കുന്നതും എളുപ്പമാക്കാനും പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കാനുമാണ് പേടിഎം ലക്ഷ്യമിടുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. രണ്ട് മിനിറ്റിനുള്ളില്‍ സേവനങ്ങള്‍ ലഭിക്കുമെന്നും വളരെ പെട്ടെന്നുതന്നെ പോളിസി നേടാമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box