Fri. Apr 19th, 2024

അനുമതി ഇല്ലാത്ത പദ്ധതികളുടെ പേരിൽ പാലാ എം.എൽ.എ ജനങ്ങളെ കബിളിപ്പിക്കുന്നു. രാജേഷ് വാളിപ്ലാക്കൽ, പി.എം.മാത്യു ( ജില്ലാ പഞ്ചായത്ത് അംഗങ്ങൾ), ബൈജു ജോൺ (ഉഴവൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

By admin Jun 14, 2021 #news
Keralanewz.com

പാലാ: നിലവിലില്ലാത്തതും ആവശ്യമായ അനുമതികളില്ലാത്തതുo ടെൻഡർ പോലും ചെയ്യാത്തതുമായ സാങ്കല്പിക പദ്ധതികളുടെ പേരിൽ പാലാ എം.എൽ.എ ജനങ്ങളെ കബിളിപ്പിക്കുന്നതായി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ (ഭരണങ്ങാനം), പി.എം മാത്യു ( ഉഴവൂർ) ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു പുതിയിടത്തുചാലിൽ എന്നിവർ പറഞ്ഞു.കുടിവെള്ള പദ്ധതികളെ പറ്റി ആലോചിക്കുന്നതിനെന്നും പറഞ്ഞ് തിങ്കളാഴ്ച എം.എൽ.എ ഭരണങ്ങാനത്ത് വിളിച്ചു ചേർത്ത യോഗത്തിൽ പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുളെ പ്രത്യേകിച്ച് കടനാട്, രാമപുരം പഞ്ചായത്തുകളെ കൂടി പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളായ തങ്ങളെ പ്രസ്തുത യോഗത്തിലേക്ക് വിളിച്ചിരുന്നില്ല എന്നും അവർ കുറ്റപ്പെടുത്തി.

വിഭാഗീയമായ യോഗമാണ് എം. എൽ .എ വിളിച്ചു ചേർത്തത്. വികസനം നടത്തുവാൻ ഇടപെടുന്നു എന്ന് വരുത്തി തീർക്കുവാനുള്ള കുൽസിത ശ്രമമാണ് എo.എൽ.എ ഇപ്പോൾ നടത്തുന്നത് എന്ന് അവർ ആരോപിച്ചു. വികസന പരമായ ക്രിയാത്മക ഇടപെടലുകൾക്കും പദ്ധതികൾക്കും പിന്തുണയും സഹകരണവും നൽകുമെന്നും അവർ അറിയിച്ചു.എം.എൽ.. എ വിവരിച്ചിരിക്കുന്ന ഒരു പദ്ധതിക്കും നിലവിൽ ഭരണാനുമതിയോ സാങ്കേതികാനുമതിയോ, ടെൻഡർ നടപടികളോ ഇതേവരെ ഉണ്ടായിട്ടില്ല എന്ന് അവർ ചൂണ്ടിക്കാട്ടി.അരുണാപുരം ചെക്ക് ഡാമും പാലവും പുനർ ടെൻഡർ ചെയ്തിട്ടേയില്ല. രാമപുരം എന്ന പേരിൽ പറയുന്ന കുടിവെള്ള പദ്ധതിക്ക് ഒരു വിധ തുകയും അനുവദിക്കപ്പെട്ടിട്ടില്ല. സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൻ്റെയും വിശദപഠനത്തിൻ്റെയും രൂപരേഖയുടെയും പണലഭ്യതയുടേയും അടിസ്ഥാനത്തിൽ മാത്രമെ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കപ്പെടുകയുള്ളൂ .ഇതിനായുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് സമർപ്പിച്ചിട്ടുള്ളതായും അവർ അറിയിച്ചു.

Facebook Comments Box

By admin

Related Post