Thu. Mar 28th, 2024

ഞാനും സരിതയും തമ്മില്‍ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ല, അന്വേഷണത്തില്‍ ആശങ്കയില്ല: ആര്യാടന്‍ മുഹമ്മദ്‌

By admin Oct 14, 2021
Keralanewz.com

കോഴിക്കോട്: ഞാനും സരിതയും തമ്മില്‍ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ലെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ല, സരിതക്ക് താന്‍ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ല. നേരത്തെ അന്വേഷിച്ച്‌ തെളിവുകിട്ടാത്ത കേസാണിതെന്നും ആര്യാടന്‍ പറഞ്ഞു.

ആര്യാടന്‍ മുഹമ്മദ്‌ മന്ത്രിയായിരുന്ന സമയത്ത് സൗരോര്‍ജ പ്ലാന്‍റുകള്‍ക്കായി സൗരോര്‍ജനയം രൂപീകരിക്കാന്‍ സോളാര്‍ കേസ്​ പ്രതി സരിതയില്‍ നിന്ന്​ 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ്​ അന്വേഷണത്തിന് മന്ത്രിസഭ ഉത്തരവിട്ടത്. ആര്യാടനടക്കം പല കോണ്‍ഗ്രസ്‌ നേതാക്കളുടെ പേരിലും അന്വേഷണത്തിന് മുന്‍പും ഉത്തരവിട്ടിരുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് സോളാര്‍ കേസ് ആരംഭിക്കുന്നത്. അന്ന് സംസ്ഥാനം മുഴുവനായി വലിയ സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ്​ സൗരോര്‍ജനയം രൂപവത്​കരിക്കണമെന്ന്​ സരിതയുടെ നേതൃത്വത്തിലുള്ള കമ്ബനി ആവശ്യപ്പെട്ടത്. ഇതിനായി 25 ലക്ഷം രൂപ വൈദ്യുതിമന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം രൂപ കോട്ടയത്ത്​ കെ.എസ്.ഇ.ബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലും കൈമാറിയെന്നായിരുന്നു സരിതയുടെ ആരോപണം.

Facebook Comments Box

By admin

Related Post