Sat. Apr 20th, 2024

കോഴിക്കോട് വീട്ടമ്മയും കാമുകനും ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

By admin Oct 14, 2021 #suicide
Keralanewz.com

കോഴിക്കോട്: എലത്തൂരിലെ സ്വകാര്യ ലോഡ്ജില്‍ വീട്ടമ്മയെയും കാമുകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കൊയിലാണ്ടിയില്‍ നിന്ന് മുന്‍പ് കാണാതായിരുന്ന ഭര്‍ത്തൃമതിയായ കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രീയല്‍ വര്‍ക്കറായ പ്രസാദിന്‍്റെ ഭാര്യ റിന്‍സിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതായത് കഴിഞ്ഞ സെപ്റ്റംബര്‍ 24-നാണ് . പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിന്‍സിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാര്‍ജ് ചെയ്ത മിസ്സിങ്ങ് കേസിലെ റിന്‍സിയാണിതെന്ന് വ്യക്തമാകുന്നത്.

ഇതേ തുടര്‍ന്ന് കൊയിലാണ്ടി എസ്‌ഐ കെടി രഘുവും വനിതാ പൊലീസ് അനഘയും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിന്‍സി. ചൈല്‍ഡ് ലൈനിലാക്കി കുട്ടിയെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് റിന്‍സിയെയും നിസാറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷമായി വിവാഹിതനായ നിസാറും ഭര്‍ത്തൃമതിയായ റിന്‍സിയും പ്രണയത്തിലായിരുന്നെന്ന് പൊലീസ്. ഇതര മതക്കാരിയെ പ്രണയിച്ച്‌ വിവാഹം ചെയ്ത റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.

Facebook Comments Box

By admin

Related Post