Thu. Mar 28th, 2024

കാനഡ പ്രവാസി കേരള കോൺഗ്രസ് (എം), പാർട്ടിയുടെ ജന്മദിന സമ്മേളനം നടത്തി

By admin Oct 15, 2021 #news
Keralanewz.com

ടൊറോന്റോ: കാനഡ പ്രവാസി കേരള കോൺഗ്രസ് (എം)  ന്റെ ആഭിമുഖ്യത്തിൽ പാർട്ടിയുടെ ജന്മദിന സമ്മേളനം നടത്തി. പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി ഉത്‌ഘാടനം നിർവ്വഹിച്ചു. പാർട്ടി ഘടനയിലും പ്രവർത്തന ശൈലിയിലും സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു

പ്രവാസികളെ ഉൾപ്പെടുത്തിയുള്ള പോഷക സംഘടനാ വിപുലീകരണം ലക്ഷ്യമിടുന്നതായും ഓൺലൈൻ മെമ്പർഷിപ്പുകൾക്കു തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിൽ 7500 കേന്ദ്രങ്ങളിൽ പതാകദിനമായി ആചരിച്ചു. പ്രവർത്തകരും നേതാക്കളും പാർട്ടി ജന്മദിനം ചരിത്രവിജയമാക്കി മാറ്റി എന്നും സൂമിൽ ചേർന്ന യോഗത്തിൽ  ജോസ് കെ മാണി പറഞ്ഞു

 കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. മാണി സാറിന്റെ പാത പിന്തുടർന്ന് കേരളത്തിന്റെ സമഗ്ര വികസനവും, ജന ക്ഷേമവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നന്മ ചെയ്യുവാൻ ലഭിച്ചിരിയ്ക്കുന്ന അവസരമായി മന്ത്രി സ്ഥാനത്തെ കാണുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.               ടാലെന്റ്സ് പെർഫോമൻസുമായി കടന്നു വന്ന മുപ്പത്തിമൂന്ന് കുട്ടികളെ ആദരിക്കുകയും അവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു


കാനഡ പ്രവാസി കേരള കോൺഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടന്റെ  അധ്യക്ഷതയ്യിൽ ചേർന്ന യോഗത്തിൽ നൂറു കണക്കിന് ആളുകൾ  പങ്കെടുത്തു. ശ്രീ  ജോസ് നെല്ലിയാനി സ്വാഗതവും, സെക്രട്ടറി ശ്രീ സിനു മുളയാനിക്കൽ കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ ചെറിയാൻ കരിംതകരയുടെ നേതൃത്വത്തിൽ പ്രത്യേകം അഭിവാദ്യങ്ങൾ അർപ്പിച്ചു. ശ്രീ ജോർജ് നടയത്തു, ശ്രീ റോഷൻ പുല്ലുകാലായിൽ, ബിനേഷ് ജോർജ് , അമൽ വിൻസെന്റ്,  ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജിജു ജോസഫ്, സിബി ജോൺ, ജോസ് കുര്യൻ,   ആസ്റ്റർ ജോർജ്, റെബി ചെമ്പോട്ടിക്കൽ, ജോജോ പുളിക്കൻ, റോബിൻ വടക്കൻ,   മാത്യു വട്ടമല,  അശ്വിൻ ജോസ്, മാത്യു റോയ്, ക്ലിൻസ്‌ സിറിയക്ക് എന്നിവർ പ്രസംഗിച്ചു. ലോറ ജെബിൻ സംഗീതം ആലപിച്ചു. ജോർജ് കാപ്പുകാട്ട്, ബേസിൽ വർഗീസ് , ഡിനോ വെട്ടം, ഡാനി എടത്തിനാൽ, ബിജു നരിതൂക്കിൽ, ജെസ്‌വിൻ പ്ലാച്ചേരിൽ, ജോജി ഫിലിപ്പ്, സീസ്‌മോൻ തോമസ്, ജെയിംസ് ലാൽ , സുനീഷ് ജോസഫ്, അനൂപ് വളയം, എന്നിവർ ചർച്ചകൾക്ക്  നേതൃത്വം നൽകി.

Facebook Comments Box

By admin

Related Post