നഗ്നചിത്രം ആവശ്യപ്പെട്ടയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് നടി സംയുക്ത മേനോന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ചുരുങ്ങിയ കാലത്തിനിടെ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് സംയുക്ത മേനോന്‍. ഇപ്പോള്‍ മോളിവുഡിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കയാണ് താരം. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സംയുക്ത മേനോന്‍ അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ സംയുക്തയോട് ചാറ്റില്‍ വന്നു നഗ്‌നചിത്രം ആവശ്യപ്പെട്ടിരിക്കുകയാണ് ഒരാള്‍. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് സംയുക്ത സംഭവത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

മെസ്സേജ് അയച്ച ആള്‍ക്ക് മറുപടിയെന്നോളം ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. മെസ്സേജ് അയച്ച ആളുടെ പേരും ഇന്‍സ്റ്റാ ഐഡിയും കാണുന്ന വിധമാണ് സ്‌ക്രീന്‍ഷോട്ട് താരം പുറത്തുവിട്ടത്. അതേസമയം, സംയുക്ത സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചതല്ലാതെ പ്രത്യേകിച്ചൊന്നും കുറിച്ചിട്ടില്ല


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •