National News

വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു അദ്ധ്യാപകന്‍ ; ക്ലാസില്‍ മുട്ടുകുത്തി നിര്‍ത്തി കാലുകള്‍ കൊണ്ട് ചവിട്ടി

Keralanewz.com

തമിഴ്നാട് ചിദംബരത്ത് ആണ് ക്രൂരമായ ഈ സംഭവം നടന്നിരിക്കുന്നത്. ചിദംബരം സര്‍ക്കാര്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദ്യാര്‍ത്ഥിയെ നിലത്ത് മുട്ടുകുത്തി നിര്‍ത്തിയാണ് മര്‍ദനം. വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകള്‍കൊണ്ട് വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായി ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. 

സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ക്ലാസില്‍ കൃത്യമായി എത്തുന്നില്ലെന്ന കാരണം പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ധിച്ചത്. അതേസമയം വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അധ്യാപകനെതിരെ പ്രതിഷേധം ഉയരുകയാണ്. എത്രയും വേഗം അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്

Facebook Comments Box